കാസര്‍ഗോഡ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ന്യൂറോളജിസ്‌റ്റിനെ നിയമിച്ചു

LATEST UPDATES

6/recent/ticker-posts

കാസര്‍ഗോഡ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ന്യൂറോളജിസ്‌റ്റിനെ നിയമിച്ചു



തിരുവനന്തപുരം: കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂറോളജിസ്‌റ്റിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യമായാണ് കാസര്‍ഗോഡ് സര്‍ക്കാര്‍ മേഖലയില്‍ ഒരു ന്യൂറോളജിസ്‌റ്റിനെ നിയമിക്കുന്നത്.


കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി തുടങ്ങുന്നതിന് മുന്നോടിയായാണ് നിയമനം.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇതിലൂടെ നടപ്പിലാക്കുന്നത്. ഇവരുടെ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് മനസിലാക്കാനും ഭാവിയില്‍ മെഡിക്കല്‍ കോളേജില്‍ ഇവരുടെ ചികിൽസക്കായി കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും ഇതിലൂടെ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Post a Comment

0 Comments