നല്ല മനുഷ്യരുടെ ഓര്‍മകള്‍ മരണത്തിന് മുന്നെ രേഖപ്പെടുത്തി വെക്കപ്പെടണം: കമാല്‍ വരദൂര്‍

LATEST UPDATES

6/recent/ticker-posts

നല്ല മനുഷ്യരുടെ ഓര്‍മകള്‍ മരണത്തിന് മുന്നെ രേഖപ്പെടുത്തി വെക്കപ്പെടണം: കമാല്‍ വരദൂര്‍

 


കാഞ്ഞങ്ങാട്: നല്ല മനുഷ്യരുടെ ഓര്‍മകള്‍ മരണത്തിന് മുന്നെ രേഖപ്പെടുത്തിവെക്കപ്പെടണമെന്ന് ചന്ദ്രിക ചീഫ് എഡിറ്റര്‍ കമാല്‍ വരദൂര്‍. പി.പി കുഞ്ഞബ്ദുല്ല കള്‍ച്ചറല്‍ സെന്റര്‍ പ്രസിദ്ധീകരിക്കുന്ന പ്രിയരില്‍ പ്രിയപ്പെട്ടവന്‍ പി.പി കുഞ്ഞബ്ദുല്ല ഓര്‍മപുസ്തകം കാഞ്ഞങ്ങാട് യത്തീംഖാന ഓഡി റ്റോറിയത്തില്‍ എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് സി.പി കുഞ്ഞുമുഹമ്മദിന് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല മനുഷ്യര്‍ അവര്‍ ജീവിക്കുന്ന കാലത്ത് തന്നെ അവ രെക്കുറിച്ച് എഴുതി വെക്കപ്പെടണം. ചന്ദ്രിക കുടുംബാംഗമായിരുന്നു പി.പി കുഞ്ഞബ്ദുല്ല എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.നല്ലതിനെ പ്രോല്‍സാഹിപ്പിക്കുക എന്നത് പുതിയ കാലത്തെ വലിയ പ്രശ്‌നമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.പരിപാടി നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. ജന.കണ്‍വീനര്‍ ജലീല്‍ രാമന്തളി സ്വാഗതം പറഞ്ഞു. ശാഹുല്‍ ഹമീദ് തങ്ങള്‍ പ്രാര്‍ഥന നടത്തി.ചെയര്‍മാന്‍ വി.പി.കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഇ.കെ.കെ പടന്നക്കാട് പുസ്തക പരിചയം നടത്തി. പി.പി കുഞ്ഞബ്ദുല്ലയുടെ മകള്‍ ആയിഷ ഫര്‍സാനയുടെ മനസിലെ ഇലയനക്കങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരന്‍ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് കവയത്രി ഡോ. എലിസബത്തിന് നല്‍കി പ്രകാശനം ചെയ്തു.  കണ്‍വീനര്‍ സി.കെ റഹ്മത്തുള്ള പുസ്തകം പരിചയപ്പെടുത്തി. ചടങ്ങില്‍ പാലക്കി കുഞ്ഞാമദ് ഹാജി, സി കുഞ്ഞബ്ദുല്ല പാലക്കി, എ ഹമീദ് ഹാജി, എം ഹമീദ് ഹാജി, പി.പി നസീമ ടീച്ചര്‍, ടി മുഹമ്മദ് അസ്ലം, ഐ മുഹമ്മദലി, എം.ബി.എ അഷ്‌റഫ്, സി യൂസുഫ് ഹാജി, പി.എം ഫാറൂഖ്,ഖാലിദ് മുരിങ്ങോളി,മായിന്‍കുട്ടി അണ്ടത്തോട് ജമാല്‍ കടന്നപ്പള്ളി, അഹമ്മദ് പെരുങ്ങാടി, വി.പി മുഹമ്മദലി മാസ്റ്റര്‍, അഹമ്മദ് കിര്‍മാണി എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments