മാണിക്കോത്ത് പുതുവത്സരാഘോഷത്തിനിടെ എസ്.ഐക്ക് മർദ്ദനം : എട്ടുപേര്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

മാണിക്കോത്ത് പുതുവത്സരാഘോഷത്തിനിടെ എസ്.ഐക്ക് മർദ്ദനം : എട്ടുപേര്‍ അറസ്റ്റില്‍

 


കാഞ്ഞങ്ങാട്: പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി   അഴിഞ്ഞാടിയ സംഘം പോലീസിനെ അക്രമിച്ചു. അക്രമത്തില്‍ എസ്.ഐക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ്റുചെയ്തു.

മാണിക്കോത്ത് സ്വദേശികളായ പി.വൈശാഖ്(22), പി.പി.അഖില്‍(22), എം.സി.രാഗേഷ്(26), പി.കെ.വിഷ്ണു(30), എം.സി.രതിന്‍(21), എം.സി.രോഹിത്ത്(23), സി.ശ്രീജേഷ്(35) എന്നിവരെയാണ് എസ്.ഐയെ അക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്ത് അറസ്റ്റുചെയ്തത്.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് വിലക്ക് ലംഘിച്ചും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയും ഒരുസംഘം ആളുകള്‍ പുതുവര്‍ഷ ആഘോഷത്തിന്റെ പേരില്‍  അഴിഞ്ഞാടിയത്. സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘത്തിന് നേരെയും ഇവര്‍ അക്രമണം നടത്തി. ഇതില്‍ ഹോസ്ദുര്‍ഗ് എസ്‌ഐ ശ്രീജേഷിന് പരിക്കേറ്റു. ശ്രീജേഷിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റുചെയ്ത പ്രതികളെ ഇന്ന്  ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Post a Comment

0 Comments