കാസർകോട് ജില്ലയില്‍ ഗള്‍ഫില്‍ നിന്നെത്തിയ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

LATEST UPDATES

6/recent/ticker-posts

കാസർകോട് ജില്ലയില്‍ ഗള്‍ഫില്‍ നിന്നെത്തിയ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

 



കാസര്‍കോട്: ജില്ലയില്‍ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ 30ന് ഗള്‍ഫില്‍ നിന്നെത്തിയ മധൂര്‍ പഞ്ചായത്ത് പരിധിയിലെ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ 45 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതുവരെ സംസ്ഥാനത്ത് 152 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 18 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലാണ് കൂടുതല്‍ രോഗികളുള്ളത്. ജില്ലയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിരീക്ഷണവും പരിശോധനയും ജാഗ്രതാ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. വിദേശത്ത് നിന്ന് വരുന്നവര്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

Post a Comment

0 Comments