LATEST UPDATES

6/recent/ticker-posts

ഉദുമ മണ്ഡലം ജംഇയ്യത്തുൽ ഖുത്വബാ പുതിയ ഭാരവാഹികൾ



ഉദുമ: സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ മണ്ഡലം കമ്മിറ്റിയോഗം ഉദുമ എസ്.എം. എഫ് ഓഫീസിൽ ചേർന്നു.സമസ്ത ജില്ലാ മുശാവറഅംഗം പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്ഘാടനം ചെയ്തു. ഖത്വീബുമാർ മഹല്ലുകളിൽ ദീനി പ്രബോധന രംഗത്ത് കൂടുതൽ ജീവമാവമായിഅന്തവിശ്വാസങ്ങളിൽനിന്നുംഅനാചാരങ്ങളിൽ നിന്നും മഹല്ലുകളെ രക്ഷപ്പെടുത്താൻ ഖത്വീബുമാർ സജീവമായി ഇടപെടണമെന്നും ഉദ്ഘാടന പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. അബ്ദുൽ ഖാദർ നദ് വി കുണിയ അധ്യക്ഷത വഹിച്ചു. സുലൈമാൻ ഫൈസി സ്വാഗതം പറഞ്ഞു. എസ്.എം.എഫ് ജില്ലാ ജനറൽ സെക്രട്ടറി അബ്ബാസ് ഹാജി കല്ലട്ര,മണ്ഡലം റിട്ടേണിംഗ് ഓഫീസർഅബ്ദുൽ ഹമീദ് മദനി ഉപ്പള കുന്നിൽ,നിരീക്ഷകൻ ഉമറുൽ ഫാറൂഖ് യമാനി,ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ട് ഹാശിംദാരിമി ദേലംപാടി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുഹൈർ അസ്ഹരി പള്ളങ്കോട്എന്നിവർ സംസാരിച്ചു. ശാഹുൽ ഹമീദ് ദാരിമി കോട്ടിക്കുളംനന്ദി പറഞ്ഞു.

 പുതിയ ഭാരവാഹികളായി അബ്ദുൽഖാദർ നദ് വി കുണിയ (പ്രസിഡണ്ട്), ശാഹുൽ ഹമീദ് ദാരിമി കോട്ടിക്കുളം (ജനറൽസെക്രട്ടറി), അബ്ദുൽ ഖാദർ മദനി കളനാട് (ട്രഷറർ), നിസാർ ഫൈസി ഉദുമ (വർക്കിംഗ് സെക്രട്ടറി), ഖാലിദ് ഫൈസി മാങ്ങാട്, സുബൈർ ദാരിമി പൊവ്വൽ, അബൂ ത്വാഹിർ ബദ്‌രി തൊട്ടി (വൈസ് പ്രസിഡണ്ടുമാർ), അഷ്ഫ് ഹനീഫി പരപ്പ, ഹാശിം ബാഖവി കണ്ണംകുളം, അബ്ദു റഊഫ് മൗലവി മല്ലം (സെക്രട്ടറിമാർ )

Post a Comment

0 Comments