കാഞ്ഞങ്ങാട്: മൻസൂർ ഹോസ്പിറ്റൽ ഒങ്കോളജി വിഭാഗത്തിൽ പ്രശസ്ത ക്യാൻസർ ചികിത്സാ വിദഗ്ദ്ധൻ ഡോ. അജയ് കുമാറിന്റെ നേതൃത്വത്തിൽ സൗജന്യ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. അഹമ്മദാബാദ് മെഡിക്കൽ കോളേജ് പ്രൊഫസറായിരുന്ന ഡോ. അജയ് കുമാർ 3 മാസം മുൻപാണ് മംഗലാപുരത്ത് സേവനം ആരംഭിച്ചത്.
കോവിഡ് കാലത്തു ചികിത്സക്കായി ദൂര യാത്ര ചെയ്യുവാനുള്ള ബുദ്ധിമുട്ട് കാരണം രോഗികൾക്ക് ചികിത്സ ചെയ്യുവാൻ വിഷമം നേരിടരുത് എന്ന ആഗ്രഹത്തോടെയാണ് മൻസൂർ ഹോസ്പിറ്റലിൽ എല്ലാ ശനിയാഴ്ചയും ഡോക്ടറുടെ സേവനം ലഭ്യമാക്കാൻ തീരുമാനിച്ചതെന്നും മിതമായ നിരക്കിൽ മികച്ച സേവനം ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ സി. കുഞ്ഞാമദ് പാലക്കി അറിയിച്ചു.
ചടങ്ങിൽ മൻസൂർ ഹോസ്പിറ്റൽ ഡയറക്ടർമാരായ സി ഷംസുദ്ദിൻ, ഖാലിദ് സി പാലക്കി എന്നിവർ നേതൃത്വം നൽകി. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 65 രോഗികൾക്ക് ക്യാമ്പിന്റെ സേവനം ലഭ്യമാക്കി.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ