കാസർഗോഡ് ജില്ലയിൽ മൂന്ന് പേർക്ക് ചെള്ളുപനി

LATEST UPDATES

6/recent/ticker-posts

കാസർഗോഡ് ജില്ലയിൽ മൂന്ന് പേർക്ക് ചെള്ളുപനി

 കാസർഗോഡ്: ജില്ലയിൽ മൂന്ന് പേർക്ക് ചെള്ളുപനി സ്‌ഥിരീകരിച്ചു. നീലേശ്വരം നഗരസഭയിലാണ് രോഗബാധ റിപ്പോർട് ചെയ്‌തത്‌. പട്ടേന, പഴനെല്ലി, സുവർണവല്ലി പ്രദേശങ്ങളിലെ രണ്ട് പുരുഷൻമാർക്കും ഒരു സ്‌ത്രീക്കുമാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. പനിയുടെ ലക്ഷണങ്ങളുമായി ചികിൽസ തുടങ്ങിയ ഇവരെ രോഗം രൂക്ഷമായതോടെ കണ്ണൂരിലെ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


ഇവിടെ നടത്തിയ പരിശോധനയിലാണ് ഇവർക്ക് സ്‌ക്രബ് ടൈഫസ് എന്ന പേരിൽ അറിയപ്പെടുന്ന ചെള്ളുപനി സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ വർഷം ജില്ലയിലെ വ്യത്യസ്‌ത സ്‌ഥലങ്ങളിലായി രണ്ട് പേർക്ക് മാത്രമാണ് രോഗബാധ റിപ്പോർട് ചെയ്‌തത്‌. എന്നാൽ, ഈ വർഷം നീലേശ്വരത്ത് അടുത്തടുത്ത വാർഡുകളിൽ രോഗം റിപ്പോർട് ചെയ്‌തതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.


രോഗബാധ റിപ്പോർട് ചെയ്യപ്പെട്ട രണ്ട് വാർഡുകളിലും വ്യാപകമായ ഫീവർ സർവേയും പ്രതിരോധ-ബോധവൽക്കരണ പരിപാടികളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങിയിരിക്കുകയാണ്. എലി, അണ്ണാൻ, മുയൽ തുടങ്ങിയവ കരണ്ടുതിന്നുന്ന ജീവികളിലെ ചെള്ളുകളിൽ നിന്നാണ് രോഗം ഉണ്ടാക്കുന്ന ബാക്‌ടീരിയ രൂപപ്പെടുന്നത്. വിട്ടുമാറാത്ത പനി, തൊണ്ടവേദന, തലകറക്കം, തലവേദന, ചുമ, ചെങ്കണ്ണ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

Post a Comment

0 Comments