മാണിക്കോത്ത് മഖാം ഉറൂസ്; മതപ്രഭാഷണ പരിപാടി നാളെ തുടങ്ങും

LATEST UPDATES

6/recent/ticker-posts

മാണിക്കോത്ത് മഖാം ഉറൂസ്; മതപ്രഭാഷണ പരിപാടി നാളെ തുടങ്ങും


കാഞ്ഞങ്ങാട് : മാണിക്കോത്ത് മാഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന ഖാസി ഹസൈനാർ വലിയുല്ലാഹി യുടെ പേരിൽ വർഷം പ്രതി കഴിച്ചു വരാറുള്ള ഉറൂസും മത പ്രഭാഷണ പരമ്പരയും അനുബന്ധ പരിപാടികളും  നാളെ മുതൽ 17 വരെ നടക്കും.  ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.


ജനുവരി 11 നാളെ രാത്രി ഏഴ് മണിക്ക് ഉറൂസ് പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിക്കും.  മുബാറക്ക് ഹസൈനാർ ഹാജി അധ്യക്ഷനാവും.  കമറുദ്ധീൻ പാലക്കി സ്വാഗതം പറയും, മുഹമ്മദ്‌ യാസീൻ  ഖിറാഅത്ത് അവതരിപ്പിക്കും. മുല്ലക്കോയ തങ്ങൾ, മുഹമ്മദ്‌ സുലൈമാൻ , സയ്യിദ് ശിഹാബ് തങ്ങൾ  അൽ ഹാദി , വി.വി. ഉസ്മാൻ ഫൈസി, ആദം ദാരിമി, ഷറഫുദ്ധീൻ ബാഖവി, കബീർ ഫൈസി ചെറുകോട്, ആഷിഫ് ദാരിമി, അക്ബർ, ഹാരിസ് എം എൻ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും, സൺലൈറ്റ് അബ്ദുറഹ്മാൻ ഹാജി മാണിക്കോത്ത് നന്ദി പറയും. തുടർന്ന് ബുർദ മജ്‌ലിസ് നടക്കും.

ജനുവരി 12 രാത്രി 8 മണിക്ക് യു കെ മുഹമ്മദ്‌ ഹനീഫ് നിസാമി പ്രഭാഷണം നടത്തും. ജനുവരി 13 ന് മുസ്തഫ ഹുദവി ആക്കോട് , ജനുവരി 14 ന് മുഹമ്മദ്‌ സലീം വാഫി, ജനുവരി 15 ന് ഖലീൽ ഹുദവി ജനുവരി 16 ന് കുമ്മനം നിസാമുദ്ധീൻ അൽ അസ്ഹരി തുടങ്ങിയവർ പ്രഭാഷണം നടത്തും.ജനുവരി 15 രാത്രി കൂട്ട് പ്രാർത്ഥനക്ക് സയ്യിദ് നാസർ ഹയ്യ്‌ ശിഹാബ് തങ്ങൾ നേതൃത്വം നൽകും. ഉറൂസിനു തുടക്കം കുറിച്ച്  മാണിക്കോത്ത് ഖത്തീബ്  മുഹിയുദ്ധീൻ അസ്ഹരി മഖാം സിയാറത്ത് നടത്തി, തുടർന്നു ഉറൂസ് കമ്മറ്റി ചെയർമാൻ മുല്ലക്കോയ തങ്ങൾ മാണിക്കോത്ത് പതാക ഉയർത്തി. 

17 ന് മൗലീദ് പാരായണവും   അന്നദാനവും നടക്കും.


പത്ര സമ്മേളനത്തിൽ മുല്ലക്കോയ തങ്ങൾ മാണിക്കോത്ത് ( ചെയർമാൻ ഉറൂസ് കമ്മിറ്റി ), കമറുദ്ധീൻ പാലക്കി ( കൺവീനർ ഉറൂസ് കമ്മിറ്റി  ), സൺലൈറ്റ് അബ്ദുറഹ്മാൻ ഹാജി മാണിക്കോത്ത് ( ട്രഷറർ ഉറൂസ് കമ്മിറ്റി ), മുബാറക്ക് ഹസൈനാർ ഹാജി ( പ്രസിഡന്റ് മാണിക്കോത്ത് ജമാ അത്ത് ), മുഹമ്മദ്‌ സുലൈമാൻ ( സെക്രട്ടറി മാണിക്കോത്ത് ജമാ അത്ത് ), ആഷിഫ്ബദർ, ഷൌക്കത്തലി ലൈഫ് ലൈൻ, ഹാരിസ് എം എൻ,അക്ബർ ബദർ നഗർ, കെരീം മൈത്രി തുടങ്ങിയവർ പങ്കെടത്തു.

Post a Comment

0 Comments