ആഗോള നിലവാരമുള്ള ചികിത്സാ സംവിധാനങ്ങൾ കാസർകോട്ടും ; ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കാസർഗോഡ് ജില്ലയിലും ആരംഭിക്കുന്നു

LATEST UPDATES

6/recent/ticker-posts

ആഗോള നിലവാരമുള്ള ചികിത്സാ സംവിധാനങ്ങൾ കാസർകോട്ടും ; ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കാസർഗോഡ് ജില്ലയിലും ആരംഭിക്കുന്നു

 






കാസർഗോഡ്: ലോകത്തിലെ ഏറ്റവും വലിയ ആതുരസേവന ദാതാക്കളിലൊന്നായ ആസ്റ്റർ ഗ്രൂപ്പിൻ്റെ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കാസർഗോഡ് ജില്ലയിലും പ്രവർത്തനം ആരംഭിക്കുന്നു.  ആഗോള നിലവാരമുള്ള മുഴുവൻ ചികിത്സാ സംവിധാനങ്ങളും ഉൾക്കൊള്ളുന്ന 300 ബെഡ്ഡഡ് ഹോസ്പിറ്റലാണ് കാസർഗോഡ് ജില്ലയിലെ ചെർക്കളത്തിന് അടുത്തുള്ള ഇന്ദിരാ നഗറിൽ സജ്ജീകരിക്കുന്നത് എന്ന് ആസ്റ്റർ റീജ്യണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി & ട്രോമ കെയർ വിഭാഗം, ഏറ്റവും ആധുനികമായ കാത്ത് ലാബ് സജ്ജീകരണങ്ങൾ, ന്യൂക്ലിയർ മെഡിസിനും, റേഡിയേഷനും ഉൾപ്പെടെ കാൻസർ ചികിത്സയുടെ മുഴുവൻ സൗകര്യങ്ങളും,  റോബോട്ടിക് സർജറി, അവയവം മാറ്റിവെക്കൽ, അത്യാധുനിക ന്യൂറോ സയൻസസ് വിഭാഗം തുടങ്ങിയവ ഉൾപ്പെടെ ആതുര സേവന രംഗത്തെ മുഴുവൻ സൗകര്യങ്ങളും സമന്വയിപ്പിച്ച് 250 കോടി ചെലവിൽ ആണ് പ്രാഥമിക ഘട്ടം പൂർത്തിയാക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു.


ഉന്നത നിലവാരമുള്ള ചികിത്സാ ലഭ്യതയിൽ കാസർഗോഡ് ജില്ല അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് ശാശ്വതമായ പരിഹാരം കാണുകയാണ് ഈ ഉദ്യമത്തിലൂടെ ഡോ. ആസാദ് മൂപ്പൻ ലക്ഷ്യമിടുന്നത്.  അടിയന്തര ഘട്ടങ്ങളിൽ  ആവശ്യമായ ചികിത്സകൾ കൃത്യസമയത്ത് ലഭിക്കാതെ പോകുന്നത് കൊണ്ട് മാത്രം ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണം കാസർഗോഡ് ജില്ലയിൽ താരതമ്യേന അധികമാണ്. ഈ പ്രതിസന്ധിക്കും ആസ്റ്റർ മിംസ് കാസർഗോഡ് പരിഹാരമാകുന്നു. 


ആദ്യ ഘട്ടത്തിൽ 300 ബെഡ്ഡഡ് ഹോസ്പിറ്റലാണ് പ്ലാൻ ചെയ്യുന്നതെങ്കിലും സമീപ ഭാവിയിൽ തന്നെ  500 ബെഡ്ഢഡ് ഹോസ്പിറ്റലായി ആസ്റ്റർ മിംസ് കാസർഗോഡിനെ ഉയർത്തുമെന്നും ആസ്റ്റർ മിംസ് കേരള & ഒമാൻ റീജ്യണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.


പത്രസമ്മേളനത്തിൽ ഡോ. എബ്രഹാം മാമ്മൻ [ സി.എം.എസ്, ആസ്റ്റർ മിംസ് കോഴിക്കോട് ], ഡോ. സൂരജ് കെ. എം [സി. എം. എസ് ആസ്റ്റർ മിംസ് കണ്ണൂർ], ഡോ. നൗഫൽ ബഷീർ [ഡെപ്യൂട്ടി സി.എം.എസ്, ആസ്റ്റർ മിംസ് കോഴിക്കോട്], ഷാനവാസ് പാദൂർ എന്നിവർ സംസാരിച്ചു.  ബി അച്ചു കാസർഗോഡ് നന്ദി പറഞ്ഞു.

Post a Comment

0 Comments