51 രതീഷുമാര്‍... രതീഷ് എന്ന പേരുള്ളവരുടെ കുട്ടായ്മ കൗതുകമായി

LATEST UPDATES

6/recent/ticker-posts

51 രതീഷുമാര്‍... രതീഷ് എന്ന പേരുള്ളവരുടെ കുട്ടായ്മ കൗതുകമായി



കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് ഞായറാഴ്ച അമ്പത്തിയൊന്ന് രതീഷ് എന്ന പേരുള്ളവരുടെ കുട്ടായ്മ കൗതുകമായി.  തൃക്കരിപ്പൂര് തൊട്ട് മഞ്ചേശ്വരം വരെയുള്ള അമ്പത്തിയൊന്ന് പേരാണ് ഒരുമിച്ചത്. കാഞ്ഞങ്ങാട്ടെ മൂന്ന് രതീഷ് മാരുടെ മനസ്സില്‍ ആറു മാസം മുമ്പ് ഉദിച്ച ആശയമാണ് രതീഷ് മാരെ കണ്ടെത്തി കൂട്ടായ്മ ഒരുക്കുക എന്നതില്‍ എത്തിച്ചത്. നാട്ടിലും വിദേശത്തുമായി ഇരുന്നൂറിനടുത്ത അംഗങ്ങളുള്ള സൗഹൃദ വൃക്ഷമായി അത് വളര്‍ന്നു. രതീഷ് സൗഹൃദ കൂട്ടായ്മയുടെ ആദ്യ സംഗമം മേലാങ്കോട്ട് ലയണ്‍സ് ഹാളില്‍ നടന്നു.

എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂള്‍ കോമ്പൗണ്ടില്‍ തെങ്ങിന്‍ തൈ നട്ടു കൊണ്ടായിരുന്നു തുടക്കം.  കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച പരിപാടിയില്‍ രതീഷ്മാരുടെ  കുടുംബാംഗങ്ങളും പങ്കെടുത്തു.

ജില്ലാ ആശുപത്രിയിലെ ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ദാക്ഷായണി ഉദ്ഘാടനം ചെയ്തു.രതീഷ് വിപഞ്ചിക അധ്യക്ഷത വഹിച്ചു. എഴുത്തുകാരി സി.പി. ശുഭ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഡോ. കൊടക്കാട് നാരായണന്‍ , ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രതീഷ് കുമാര്‍ , പ്രസ് ഫോറം പ്രസിഡണ്ട് പി.പ്രവീണ്‍ കുമാര്‍ ,ഗോകുലാനന്ദന്‍ മോനാച്ച, രതീഷ് കാലിക്കടവ്, രതീഷ് കാര്‍ത്തുമ്പി സംസാരിച്ചു. അംഗങ്ങളുടെ കലാപരിപാടികളുമുണ്ടായി.

Post a Comment

0 Comments