മംഗളൂരു-കണ്ണൂർ മെമു സർവീസ് നാളെ മുതൽ

LATEST UPDATES

6/recent/ticker-posts

മംഗളൂരു-കണ്ണൂർ മെമു സർവീസ് നാളെ മുതൽ

 കാത്തിരിപ്പിനൊടുവിൽ മംഗളൂരുവിലേക്കുള്ള മെമു സർവീസ് നാളെ മുതൽ തുടങ്ങും. പഴയ മംഗളൂരു പാസഞ്ചറിന് പകരമാണ് മെമു സർവീസ് നടത്തുന്നത്. ഇതിനായി ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിയിൽ നിന്ന് അത്യാധുനിക മെമു റേക്കുകൾ പാലക്കാട് എത്തിച്ചിട്ടുണ്ട്. ഇവ ഇന്ന് രാത്രി കണ്ണൂരിൽ എത്തിക്കും.


നാളെ രാവിലെ 7.40ന് ആണ് കണ്ണൂരിൽ നിന്ന് ആദ്യ സർവീസ് പുറപ്പെടുക. നിലവിൽ കണ്ണൂർ-മംഗളൂരു ട്രെയിൻ സർവീസ് നടത്തുന്നത് പോലെ അൺറിസർവ്ഡ് എക്‌സ്‌പ്രസ് സ്‌പെഷ്യൽ ആയാണ് മെമുവും സർവീസ് നടത്തുക. കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ മെമു സർവീസ് തുടങ്ങുന്നത് കൂടുതൽ ട്രെയിനുകൾ മെമു റേക്കിലേക്ക് മാറുന്നതിന് വഴിയൊരുക്കും.


3 ഫെയ്‌സ് മെമു റേക്കുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം പാലക്കാട് ഡിവിഷനിൽ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ആഴ്‌ചയിൽ ഒരിക്കൽ റേക്കുകൾ പാലക്കാട്ടെ മെമു കാർ ഷെഡിൽ എത്തിച്ച് പരിശോധനകൾ നടത്തേണ്ടതുണ്ട്. സാധാരണ കോച്ചുകളിൽ 105 പേർക്ക് വീതമാണ് ഇരുന്ന് യാത്ര ചെയ്യാൻ സാധിക്കുന്നത്. എന്നാൽ, 3 ഫെയ്‌സ് മെമു കോച്ചുകളിൽ ആയിരത്തോളം പേർക്ക് ഇരുന്നും 2,600 ഓളം പേർക്ക് നിന്നും യാത്ര ചെയ്യാൻ സാധിക്കും.

Post a Comment

0 Comments