‘ഷീറോ’; മുൻ ഹരിത നേതാക്കളുടെ പുതിയ സംഘടന നിലവിൽ

LATEST UPDATES

6/recent/ticker-posts

‘ഷീറോ’; മുൻ ഹരിത നേതാക്കളുടെ പുതിയ സംഘടന നിലവിൽകോഴിക്കോട്: മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയായ ഹരിതയിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തിൽ പുതിയ സന്നദ്ധ സംഘടന നിലവിൽ വന്നു. ‘ഷീറോ‘ (SHERO) എന്ന പേരിലുള്ള സന്നദ്ധ സംഘടനയിലെ ഏഴംഗ ഭരണസമിതിയിൽ അഞ്ച് പേരും മുൻ ഹരിത ഭാരവാഹികളാണ്.


ഹരിത മുൻ പ്രസിഡണ്ട് മുഫീദ തസ്‌നിയാണ് ചെയർപേഴ്‌സൺ. സംഘടന രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌ ഒരു രാഷ്‌ട്രീയ പാർട്ടിയുടെയും കീഴിലല്ലെന്നും സ്‌ത്രീകളുടെയും കുട്ടികളുടെയും ഉന്നമനമാണ് ലക്ഷ്യമെന്നും ഭാരവാഹികൾ അറിയിച്ചു.


വ്യത്യസ്‌ത രാഷ്‌ട്രീയ പാർട്ടിയിൽ ഉള്ളവർ സംഘടനയുടെ ഭാഗമാണ്. സോഷ്യോളജി, സോഷ്യൽ വർക്ക്, സൈക്കോളജി തുടങ്ങിയ വിഷയങ്ങളിൽ പ്രവർത്തന പരിചയമുള്ളവരാണ് സംഘടനയിലെ അംഗങ്ങളെന്നും ഷീറോ ഭാരവാഹികൾ വ്യക്‌തമാക്കി.

Post a Comment

0 Comments