മടിക്കൈ കാഞ്ഞിരപൊയിലിൽ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ഷെഡ്ഡുകൾ പൊളിച്ചു മാറ്റി

LATEST UPDATES

6/recent/ticker-posts

മടിക്കൈ കാഞ്ഞിരപൊയിലിൽ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ഷെഡ്ഡുകൾ പൊളിച്ചു മാറ്റി

 



കാഞ്ഞങ്ങാട് :  മടിക്കൈ പഞ്ചായത്തിൽ അമ്പലത്തറ വില്ലേജിൽ കാഞ്ഞിരപൊയിൽ റിസർവ്വേ നമ്പർ 146ൽ പ്പെട്ട സർക്കാർ ഭൂമി കയ്യേറി അനധികൃതമായി നിർമ്മിച്ച ഷെഡ്ഡുകൾ റവന്യൂ സംഘം പൊളിച്ചു നീക്കി. 


കാഞ്ഞിരപൊയിൽ ജംഗ്ഷനിൽ റിസർവ്വേ നമ്പർ 146ൽ പ്പെട്ട സർക്കാർ റവന്യൂ ഭൂമിയാണ് ഹുസൈൻ പി, മലപ്പച്ചേരി എന്നവർ കയ്യേറി ടൂറിസ്റ്റ് പാർക്ക്‌ ഹോട്ടൽ ഷെഡ്ഡു നിർമ്മിച്ചത്. ജെ സി ബി യുടെ സഹായത്തോടെയാണ് നിർമാണം പൊളിച്ചു മാറ്റിയത്. സമീപത്തുള്ള   അമ്പിളി എന്നവർ എന്നവർ കയ്യേറി നിർമ്മിച്ച പെട്ടിക്കടയും പൊളിച്ചു മാറ്റാൻ നിർദേശം നൽകി.ഹോസ്ദുർഗ് ഭൂരേഖ തഹസിൽദാർ അൻസാർ എം,ന്റെ നേതൃത്വ ത്തിലുള്ള സംഘത്തിൽ ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസീൽദാർ എം എസ് ലെജിൻ, അമ്പലത്തറ വില്ലേജ് ഓഫീസർ സുമ എം, വില്ലേജ് അസിസ്റ്റന്റുമാരായ സുരേഷ് പെരിയങ്ങാനം, വിനോദ് ടി പി, ഫീൽഡ് അസിസ്റ്റന്റ് ഷൈജ കെ, ഡ്രൈവർ ബൈജു എം എന്നിവരാണ് ഉണ്ടായിരുന്നത്. അനധികൃത കയ്യേറ്റങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് തഹസീൽദാർ അറിയിച്ചു.

Post a Comment

0 Comments