പരപ്പയില്‍ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി; പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി; ഡി.എന്‍.എ പരിശോധന നടത്തും

LATEST UPDATES

6/recent/ticker-posts

പരപ്പയില്‍ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി; പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി; ഡി.എന്‍.എ പരിശോധന നടത്തും

 


കാഞ്ഞങ്ങാട് :പരപ്പ നായിക്കയം  പഞ്ചമി എസ്റ്റേറ്റില്‍ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി. സംഭവത്തില്‍ വെള്ളരിക്കുണ്ട് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ആളെ തിരിച്ചറിയാന്‍ ഡി.എന്‍.എ ടെസ്റ്റ് അടക്കമുള്ള സംവിധാനം ഉപയോഗിക്കുമെന്ന് പൊലിസ് അറിയിച്ചു.വെള്ളിയാഴ്ച രാവിലെ എസ്റ്റേറ്റില്‍ ജോലിക്ക് എത്തിയ തൊഴിലാളികള്‍ അസ്ഥികൂടംകണ്ടത്തിയത്. തുടര്‍ന്ന് വെള്ളരിക്കുണ്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.ഒ സിബി, എസ് ഐ.കെ. ജയകുമാര്‍ എന്നിവരുടെ  നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധനടത്തി .

തൊട്ടടുത്ത് മരക്കൊമ്പില്‍ തുണി കെട്ടിയ നിലയില്‍ കാണപ്പെട്ടതിനാല്‍ തൂങ്ങി മരിച്ചതാണെന്ന് കരുതുന്നു. അസ്ഥികൂടത്തിന് ഒരു മാസത്തോളം പഴക്കമുണ്ട്.  അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു കാണാതായ ആളുടെ മൃതദേഹമാണോയെന്ന് സംശയിക്കുന്നു.ഇവരുടെ മകന്‍ സ്ഥലത്ത് എത്തി പരിശോധിച്ചു യെങ്കിലും കൃത്യമായി സ്ഥിരികരിക്കാന്‍ സാധിച്ചിട്ടില്ല. അസ്ഥികൂടം  വെള്ളരിക്കുണ്ട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് നിന്ന്  ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.   പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. എത്തിയ ശേഷം മറ്റ് നടപടിക്രമങ്ങള്‍ ആരംഭിക്കും.

Post a Comment

0 Comments