ധാരാളം ഭീഷണിയുണ്ട്, എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാമെന്ന് അലി അക്ബർ

LATEST UPDATES

6/recent/ticker-posts

ധാരാളം ഭീഷണിയുണ്ട്, എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാമെന്ന് അലി അക്ബർ


ധാരാളം ഭീഷണികൾ ഉണ്ടെന്നും എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാവുന്ന അവസ്ഥയിലാണെന്നും സംവിധായകൻ അലി അക്ബർ (രാമസിംഹൻ). മുസൽമാനായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.


‘ഭീഷണികൾ ധാരാളം ഉണ്ട്. എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാവുന്ന ഒരു അവസ്ഥയിൽ തന്നെയാണ് വളരെക്കാലമായി ഞാൻ ഉള്ളത്. മുസൽമാനായി ജനിച്ചു, ഇനി ഹിന്ദുവായി മരിക്കാനാണ് ആഗ്രഹം. ഈ രാമസിംഹൻ മരിച്ചാൽ രാമനാമം ഉറക്കെ ചൊല്ലി എന്നെ സംസ്‌കരിക്കണം. അപ്പോഴേ ഒരായിരം രാമസിംഹന്മാർ ഇനിയും വരികയുള്ളൂ. ഒരുപാട് കാലം അടിമയായി നിന്ന് മരിക്കുന്നതിനേക്കാൾ നല്ലത് എതിർത്തു നിന്ന് ധീരമായി ഭാരത സംസ്‌കാരത്തിനുവേണ്ടി മരണം വരിക്കുന്നതാണ്’ – രാമസിംഹൻ കൂട്ടിച്ചേർത്തു.


‘ലൗ ജിഹാദിന് പിന്നിൽ മറ്റൊരു ഘടകം കൂടിയുണ്ട്. വിലകൂടിയ വാഹനങ്ങളും വസ്ത്രങ്ങളുമായി കടന്നു വരുന്ന മുസ്ലിം ചെറുപ്പക്കാരെ കണ്ട് ചില പെൺകുട്ടികളെങ്കിലും ഭ്രമിച്ചു പോകുന്നുണ്ട് എന്നത് ഒരു വാസ്തവമാണ്. ഇത് മുതലെടുത്ത് പതുക്കെ അവരിലേക്ക് മതം ഇൻജെക്ട് ചെയ്യുകയാണ്. നേരായ വഴിയിലൂടെ ഇത് നടക്കുന്നില്ലെങ്കിൽ ലഹരിയിലൂടെ അതിന് ശ്രമിക്കും. ഭ്രമാത്മക ലോകത്തെക്കുറിച്ചുള്ള ശരിയായ ധാരണ നമ്മുടെ കുട്ടികൾക്ക് നൽകണം. അതോടൊപ്പം ഒരു സമാജമെന്ന നിലയിൽ സാമ്പത്തികമായി ഹിന്ദുക്കൾ മുന്നോട്ടു വരുകയും വേണം.’- അദ്ദേഹം ആവശ്യപ്പെട്ടു.


Post a Comment

0 Comments