അതിഞ്ഞാൽ അരയാൽ ബ്രദേഴ്സ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

LATEST UPDATES

6/recent/ticker-posts

അതിഞ്ഞാൽ അരയാൽ ബ്രദേഴ്സ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു



 കാഞ്ഞങ്ങാട് : സാമൂഹ്യ-സാംസ്കാരിക-പ്രവര്‍ത്തന രംഗങ്ങളിലെ നിരന്തരമായ ഇടപെടലുകളിലൂടെയും,ജീവ കാരുണ്യ പ്രവര്‍ത്തികളിലൂടെ സമൂഹത്തിന്റെയും, അവശതയനുഭവിക്കുന്നവരുടെയും, വേദനകളും, സങ്കടങ്ങളും അറിയുകയും അവരുടെ ആശ്വാസ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന അതിഞ്ഞാൽ അരയാൽ ബ്രദേഴ്സിന്റെ ജനറൽ ബോഡി യോഗം എലൈറ്റ് മൊയ്‌ദീൻ കുഞ്ഞിയുടെ ആദ്യക്ഷതയിൽ പി.എം.ഫാറൂക്ക് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികൾ : ഹമീദ്.കെ.മൗവ്വൽ (പ്രസിഡണ്ട്‌ ),ഫസലുറഹ്മാൻ, മൊയ്‌ദീൻ കുഞ്ഞി എലൈറ്റ്,ടി. പി.അബ്ദുൽ കരീം, അഷറഫ് ചോട്ട (വൈസ് പ്രസിഡന്റ് ),ഷൗക്കത്ത് കോയപ്പള്ളി (ജനറൽ സെക്രട്ടറി ),റഫീഖ് കല്ലായി, നൂറുദ്ധീൻ, റമീസ് മട്ടൻ, നാസർ (ജോ.സെക്രട്ടറി ), മൊയ്‌ദീൻ കുഞ്ഞി മട്ടൻ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

രൂപീകൃതം മുതൽ തന്നെ പ്രദേശത്തെ സമസ്ത മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച അതിഞ്ഞാൽ അരയാൽ ബ്രദേർസ് ജീവ കാരുണ്യ രംഗത്തും കലാ കായിക രംഗത്തും വളരെ മുന്നിട്ടു നിൽക്കുകയാണ്. മൊയ്‌ദീൻ കുഞ്ഞി മട്ടൻ, അഷറഫ് ചോട്ട, ഹമീദ് മൗവ്വൽ, അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു. കെ. ഷൗക്കത്ത് സ്വാഗതവും ഫസലുറഹ്മാൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments