എടത്തോട് - നായിക്കയം റോഡിൽ ലോറി കാറിന് മുകളിലേക്കു മറിഞ്ഞു കാഞ്ഞങ്ങാട്ടെ അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

LATEST UPDATES

6/recent/ticker-posts

എടത്തോട് - നായിക്കയം റോഡിൽ ലോറി കാറിന് മുകളിലേക്കു മറിഞ്ഞു കാഞ്ഞങ്ങാട്ടെ അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

 കാഞ്ഞങ്ങാട് :പരപ്പ കോച്ചിയാറിൽ നിന്ന്റബ്ബർഷീറ്റ് ലോഡുമായി പോവുകയായിരുന്ന ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു കാഞ്ഞങ്ങാട്ടെ അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ട് പരപ്പ കോളിയാർ റോഡിലാണ് അപകടം കാേളിയാർ റോഡിൽ നിന്നും നിറയെ റബ്ബർഷീറ്റ് മായി വരികയായിരുന്ന ലോറി ഇറക്കം ഇറങ്ങുന്നതിനിടെ പരപ്പയിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. കാറിന്റെ മുൻവശം ബോണറ്റിലാണ് ലോറിമറിഞ്ഞ തെന്നതിനാൽ യാത്രക്കാരായ അഞ്ചംഗ കുടുംബം രക്ഷപ്പെടുകയായിരുന്നു പ്രായമുള്ള ഒരാളും സ്ത്രീകളും കുട്ടികളുമാണ് കാറിലുണ്ടായിരുന്നത് കാറിലുണ്ടായിരുന്ന അഞ്ച് പേരും ലോറിയിലുണ്ടായിരുന്ന വരും ഡ്രൈവറും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്. കോളിയാർ റോഡിലെ വലിയ ഇറക്കത്തിൽ നിന്നും പരപ്പ ഒടയഞ്ചാൽ റോഡിലേക്ക് ലോറി ഇറങ്ങുന്നതിനിടെ യായിരുന്നു അപകടം. വലിയ കയറ്റം കയറി വരികയായിരുന്നു കാർ ഇറക്കത്തിൽ ലോറി ഡ്രൈവർക്ക്ബ്രേക്ക് കിട്ടാൻ താമസം അനുഭവപ്പെട്ടതാണ് അപകടത്തിന് കാരണം. വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് എസ് ഐ എം പി വിജയകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Post a Comment

0 Comments