കണ്ണൂരില്‍ കല്യാണ വീട്ടിലേക്ക് പോവുകയായിരുന്നയാൾ ബോംബേറില്‍ കൊല്ലപ്പെട്ടു

LATEST UPDATES

6/recent/ticker-posts

കണ്ണൂരില്‍ കല്യാണ വീട്ടിലേക്ക് പോവുകയായിരുന്നയാൾ ബോംബേറില്‍ കൊല്ലപ്പെട്ടു

 



കണ്ണൂര്‍: കണ്ണൂരില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു(26)വാണ് കൊല്ലപ്പെട്ടത്. കല്ല്യാണ വീട്ടിലേക്ക് വരുന്നതിനിടെ ഒരുസംഘം ബോംബെറിഞ്ഞെന്നാണ് വിവരം. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.


ശനിയാഴ്ച രാത്രി ഇവിടെ ഒരു കല്യാണ വീട്ടില്‍ ചില തർക്കങ്ങളും സംഘർഷാവസ്ഥയും ഉണ്ടായിരുന്നെന്നാണ് വിവരം. ഇതിനെ തുടർന്നുള്ള പ്രശ്നങ്ങളാണ് ബോംബ് എറിയുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയതെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

Post a Comment

0 Comments