കോവിഡ് പരിശോധനാ നിരക്ക് കുറച്ചതില്‍ പ്രതിഷേധിച്ച് പരിശോധന നിര്‍ത്തിവെക്കുമെന്ന് ലാബുടമകള്‍

LATEST UPDATES

6/recent/ticker-posts

കോവിഡ് പരിശോധനാ നിരക്ക് കുറച്ചതില്‍ പ്രതിഷേധിച്ച് പരിശോധന നിര്‍ത്തിവെക്കുമെന്ന് ലാബുടമകള്‍

 


കാഞ്ഞങ്ങാട്: കോവിഡ് കണ്ടെത്താനുള്ള ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍. പരിശോധനകളുടെ നിരക്ക് ഏകപക്ഷീയമായി കുറച്ചതില്‍ പ്രതിഷേധിച്ച് പരിശോധന നിര്‍ത്തിവെക്കുമെന്ന് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍. എല്ലാ ജില്ലകളിലും കോവിഡ് പരിശോധന നിര്‍ത്താനാണ് തീരുമാനം. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നിര്‍ത്തിക്കഴിഞ്ഞു. കോവിഡ് രോഗികള്‍ക്ക് ബുദ്ധിമുട്ടാകുമെന്നു കരുതിയാണ് പല ജില്ലകളിലും പരിശോധന നിര്‍ത്തിവെക്കാത്തതെന്ന് ജില്ലാ നേതാക്കള്‍ കാത്തങ്ങാട്ട് നടത്തിയ പത്ര സമ്മേ ഇനത്തില്‍  പറഞ്ഞു.

ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍. പരിശോധനകളുടെ നിരക്ക് കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ കുറച്ചത്. ആന്റിജന്‍ ടെസ്റ്റിന് 300 രൂപയായിരുന്നത് ഇപ്പോള്‍ 100 രൂപയാക്കി. ആര്‍.ടി.പി.സി.ആറിന് 300 രൂപയാണ്. നേരത്തേയിത് 500 രൂപയായിരുന്നു. സംഘടനകളുമായി കൂടിയാലോചിക്കാതെ സര്‍ക്കാര്‍ കൈക്കൊണ്ട നടപടി അംഗീകരിക്കാനാവില്ലെന്നാണ് ഭാരവാഹികളുടെ നിലപാട്. കോവിഡ് പരിശോധനയ്ക്ക് വലിയ മുതല്‍മുടക്കാണ് വേണ്ടിവരുന്നത്. കിറ്റുകളുടെ ചെലവ് മാത്രം വാങ്ങി പരിശോധനകള്‍ നടത്താനാവില്ല. ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് നാന്നൂറു രൂപയാണ് ചിലവ് വരുന്നത്. നിലവില്‍ അത് പോലും കിട്ടാത്ത അവസ്ഥയാണ്. ആന്റിജന്‍ ടെസ്റ്റിനും നാല്‍പത് രൂപ ചിലവ് വരുന്നു. അതു കൊണ്ട് ത ന്നെ നിലവിലുള്ള കുറച്ച് നിരക്ക് കൂട്ടണമെന്നും ഭാരവാഹികള്‍ കൂട്ടി ചേര്‍ത്തു. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളും ആലോചിക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. പത്ര സമ്മേളനത്തില്‍ ജില്ല പ്രസിഡണ്ട് കെ.രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറി എം ടി.പി മുനീര്‍ എക്‌സിക്യുട്ടിവ് അംഗങ്ങളായ ഇന്ദിര കെ, ഷിനി ജൈസണ്‍, സുനില്‍ ജോസ് എന്നിവര്‍ സംബന്ധിച്ചു.


Post a Comment

0 Comments