വനത്തിൽ അതിക്രമിച്ച് കടന്നതിന് ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു

LATEST UPDATES

6/recent/ticker-posts

വനത്തിൽ അതിക്രമിച്ച് കടന്നതിന് ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു


 പാലക്കാട്: മലമ്പുഴ ചേറാട് മലയിൽ അനധികൃതമായി കയറിയതിന് ബാബുവിനെതിരെ വനംവകുപ്പ് കേസെടുത്തു. മലയിൽ കുടുങ്ങിയ ബാബുവിനെ സൈന്യം രക്ഷിക്കുകയായിരുന്നു. വനത്തിൽ അതിക്രമിച്ച് കടന്നതിന് കേരള ഫോറസ്റ്റ് ആക്ട് (27) പ്രകാരം വാളയാർ റെയ്ഞ്ച് ഓഫീസറാണ് കേസെടുത്തത്. ബാബുവിനൊപ്പം മലകയറിയ വിദ്യാർഥികൾക്കെതിരെയും കേസെടുത്തു.


നേര​​ത്തെ വനം മന്ത്രി എ​.കെ് ശശീന്ദ്രൻ ഇടപെട്ടതിനെ തുടർന്ന് ബാബുവിനെതിരെ കേസെടുക്കേ​ണ്ടെന്നായിരുന്നു തീരുമാനം. സംഭവത്തിന് ശേഷം വീണ്ടും ആളുകൾ മലകയറുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ഇത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും എന്നതിനാലാണ് വനം വകുപ്പ് നീക്കം നടത്തിയത്. ഇന്ന് ബാബുവിന്റെ വീട്ടിലെത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയിരുന്നു.

Post a Comment

0 Comments