ശനിയാഴ്ച സ്കൂൾ പ്രവർത്തിദിനം പുനഃപരിശോധിക്കണം:സപര്യ കേരളം

LATEST UPDATES

6/recent/ticker-posts

ശനിയാഴ്ച സ്കൂൾ പ്രവർത്തിദിനം പുനഃപരിശോധിക്കണം:സപര്യ കേരളം

 


കാഞ്ഞങ്ങാട്: ശനിയാഴ്ച സ്കൂൾ പ്രവർത്തിദിനം ആക്കാനുള്ള നീക്കം വിദ്യാർഥികളെ,പ്രത്യേകിച്ച് പ്രൈമറി വിദ്യാർഥികളെ മാനസിക സമ്മർദത്തിലാക്കുമെന്നും തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്നും സപര്യസംസ്ഥാനസമിതി ആവശ്യപ്പെട്ടു. ശനിയാഴ്ച ഓൺലൈൻ ക്ളാസ് നൽകി  സാങ്കേതിക മായി പ്രവർത്തിദിനമായി കണക്കാക്കുന്നതാണ് അഭികാമ്യം. ഉയർന്ന ക്ളാസിൽ സ്പെഷ്യൽ ക്ളാസുകൾ അദ്ധ്യാപകർക്ക് കൈകാര്യം ചെയ്യാനുമാവും . സംസ്ഥാന അദ്ധ്യക്ഷൻ പ്രാപ്പൊയിൽ നാരായണൻ അദ്ധ്യക്ഷത വഹിച്ചു.സുകുമാരൻ പെരിയച്ചൂർ പ്രമേയം അവതരിപ്പിച്ചു. ആനന്ദകൃഷ്ണൻ എടച്ചേരി, അനിൽ കുമാർ പട്ടേന, കുഞ്ഞപ്പൻ തൃക്കരിപ്പൂർ, പ്രേമചന്ദ്രൻ ചോമ്പാല, ടി.വി.സജിത്ത് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments