തിമിംഗല വിസർജ്യവുമായി കാഞ്ഞങ്ങാട് സ്വദേശികൾ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

തിമിംഗല വിസർജ്യവുമായി കാഞ്ഞങ്ങാട് സ്വദേശികൾ അറസ്റ്റിൽ

മംഗളൂരു: രണ്ട് കോടിയിലധികം രൂപയുടെ തിമിംഗല വിസര്‍ജ്യവുമായി കാഞ്ഞങ്ങാട് സ്വദേശികളടക്കം നാലുപേര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. കാഞ്ഞങ്ങാട് പടന്നക്കാട്ടെ വി.പി ആസിര്‍(36), കാഞ്ഞങ്ങാട്ടെ എന്‍ ഷെരീഫ്(32), മലയാളികളും ബാഗമണ്ഡലം കരിക്കെ തോട്ടംവീട്ടില്‍ താമസക്കാരുമായ എം.എ ജാബിര്‍(35), എല്‍.കെ ഷഹാദ്(27) എന്നിവരെയാണ് കങ്കനാടി പൊലീസ് അറസ്റ്റ് ചെയ്തത്. തിമിംഗല വിസര്‍ജ്യം വില്‍പ്പന നടത്തുന്ന അന്തര്‍ സംസ്ഥാന റാക്കറ്റില്‍പെട്ട സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ 2.2 കോടി രൂപ വിലവരുന്ന തിമിംഗല വിസര്‍ജ്യവുമായി ജപ്പിനമൊഗറുവില്‍ നിന്നാണ് സംഘത്തെ പൊലീസ് പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച കാര്‍, മൊബൈല്‍ഫോണുകള്‍, പണം എന്നിവയും പിടിച്ചെടുത്തു.
 

Post a Comment

0 Comments