ഒഴിഞ്ഞവളപ്പ് കടൽതീരത്ത് കൂറ്റൻ തിമിംഗലത്തിന്റെയും വലിയ കടലാമയുടെയും അപൂർവ ജീവിയുടെയും ജഡങ്ങൾ കരക്കടിഞ്ഞു

LATEST UPDATES

6/recent/ticker-posts

ഒഴിഞ്ഞവളപ്പ് കടൽതീരത്ത് കൂറ്റൻ തിമിംഗലത്തിന്റെയും വലിയ കടലാമയുടെയും അപൂർവ ജീവിയുടെയും ജഡങ്ങൾ കരക്കടിഞ്ഞുകാഞ്ഞങ്ങാട്: ഒഴിഞ്ഞവളപ്പ് പോസ്റ്റ് ഓഫീസിന് സമീപം കടൽതീരത്ത് കൂറ്റൻ തിമിംഗലത്തിന്റെയും വലിയ കടലാമയുടെയും അപൂർവ ജീവിയുടെയും ജഡങ്ങൾകരക്കടിഞ്ഞു. ബുധനാഴ്ച രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഉച്ചകഴിഞ്ഞതോടെ ജഡങ്ങളിൽ നിന്നും ദുർഗന്ധം വമിച്ചു തുടങ്ങിയിട്ടുണ്ട്. തിമിംഗലവും കടലാമയുടെയും ജഡമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും മറ്റൊരു ജഡം ഏതു ജീവിയുടെ താണെന്ന് ഇനിയും തിരിച്ചറിയാനായിട്ടില്ല. മൂന്നു ജഡങ്ങളും  ഒരുമിച്ചാണുള്ളത്. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത കൗണ്‍സിലര്‍മാരായ നജ്മ റാഫി,ഫൗസിയ ശെരിഫ്, ശോഭന, കെ ലത, ടി.വി സുജിത്ത് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി.

Post a Comment

0 Comments