കണ്ണൂരിൽ മാരക മയക്കുമരുന്നുമായി യുവതി പിടിയിൽ

LATEST UPDATES

6/recent/ticker-posts

കണ്ണൂരിൽ മാരക മയക്കുമരുന്നുമായി യുവതി പിടിയിൽ

 


കണ്ണൂർ: വിൽപ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി കണ്ണൂരിലെ  മൊകേരിയിൽ യുവതി പിടിയിൽ. മാരക മയക്കുമരുന്നായ എംഡിഎംഎയുമായാണ്  യുവതി പിടിയിലായത്. മൊകേരിയിലെ നിര്‍മല ടാക്കീസിന് സമീപത്തുനിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. 


രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൊട്ടില്‍പ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന പാലേരി സ്വദേശിനി കുന്നോത്ത് ശരണ്യയിൽ നിന്നാണ് 740 മില്ലി ഗ്രാം എംഡിഎംഎ പിടികൂടിയത്. ശരണ്യയിൽ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇവരെ കുറിച്ചുള്ള വിവരം ലഭിച്ചത്. 


മയക്കുമരുന്നിനായെന്ന പേരിൽ ശരണ്യയെ മൊകേരിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ശരണ്യയ്ക്ക് പിന്നിലെ റാക്കറ്റിനെ കണ്ടുപിടിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ് ഐ ടി ഷമീറിന്റെ നേതൃത്വത്തിലാണ് പരിശോധന

Post a Comment

0 Comments