ബേക്കൽ ടൂറിസത്തിന് വൻ കുതിപ്പ്; ബേക്കലിൽ മറ്റൊരു റിസോർട്ട് പദ്ധതിയുമായി താജ് ഗ്രൂപ്പ്

LATEST UPDATES

6/recent/ticker-posts

ബേക്കൽ ടൂറിസത്തിന് വൻ കുതിപ്പ്; ബേക്കലിൽ മറ്റൊരു റിസോർട്ട് പദ്ധതിയുമായി താജ് ഗ്രൂപ്പ്

 



ബേക്കൽ:  ബേക്കലിൽ ഒരു സെലക്ഷൻസ് ഹോട്ടൽ തുടങ്ങി ഐഎച്ച്സിഎൽ കേരളത്തിലെ സാന്നിധ്യം വിപുലീകരിക്കുന്നത് ബേക്കൽ ടൂറിസം പദ്ധതിക്ക് മുതൽ കൂട്ടാവും


വൃത്തിയുള്ള ബീച്ച്, കായൽ, കുന്നിൻ പ്രദേശങ്ങൾ, ചരിത്രപരമായ ബേക്കൽ കോട്ട എന്നിവ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ബേക്കലിൽ  നിലവിൽ ടാറ്റാ ഗ്രൂപ്പിന്റെ ഹോട്ടൽ വിഭാഗമായ ഐഎച്ച്.സിഎൽ ന്റെ പ്രീമിയം ബ്രാന്റായ താജ് റിസോട്ട് ആന്റ് സ്പാ 77 മുറികളോടെ നല്ല നിലയിൽ പ്രവർത്തിച്ച് വരുന്നതിനോടൊപ്പമാണ് മറ്റൊരു ബ്രാൻഡായ  സെലക്ഷൻസ് കൂടി ഐഎച്ച്.സിഎൽ തുടങ്ങുന്നത്


ഇന്ത്യൻ ഹോട്ടൽസ് കമ്പനി (IHCL)   ബേക്കലിൽ  സെലക്ഷൻസ് റിസോർട്ട് തുടങ്ങാനായി  ഗോപാലൻ എന്റർപ്രൈസസുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. .2024-ൽ തുറക്കാൻ ഉദ്ദേശിക്കുന്ന ഈ റിസോർട്ട് കമ്പനിയുടെ ബ്രൗൺഫീൽഡ് പ്രോജക്ടാണ്.


ധാരണാ പത്രത്തിൽ ഒപ്പ് വെച്ചതിനെ കുറിച്ച് കുറിച്ച് അഭിപ്രായപ്പെട്ട്, റിയൽ എസ്റ്റേറ്റ് & ഡെവലപ്‌മെന്റ്, ഐഎച്ച്‌സിഎൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുമ വെങ്കിടേഷ് പറഞ്ഞു, “സംസ്ഥാനത്ത് ഞങ്ങളുടെ പോർട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിന് ഒരു IHCL സെലക്ഷൻസ് റിസോർട്ട് കൊണ്ടുവരുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. പുതിയതും ഉയർന്നുവരുന്നതുമായ വിനോദ കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് വർദ്ധിച്ചുവരുന്ന ഡിമാൻഡ് ഉണ്ട്, ഈ സൈനിംഗ് ബേക്കലിന്റെ ടൂറിസം സാധ്യതകളിൽ കമ്പനിയുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നു. ബേക്കലിലെ ഞങ്ങളുടെ രണ്ടാമത്തെ ഹോട്ടലാണിത്. ഈ പദ്ധതിക്കായി ഗോപാലൻ എന്റർപ്രൈസസുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.


159 മുറികളുള്ള സെലക്ഷൻസ് റിസോർട്ട് തന്ത്രപരമായി കായൽ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 30 ഏക്കറിൽ പരന്നുകിടക്കുന്ന റിസോർട്ടിന്റെ രൂപകല്പന കേരളത്തിന്റെ പ്രാദേശിക ധാർമ്മികതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഹോട്ടൽ , ഡൈനിംഗ്  റെസ്റ്റോറന്റ്, ബാർ, കൂടാതെ സാമൂഹികവും ബിസിനസ്സ് ഒത്തുചേരലുകൾക്കും , കല്യാണങ്ങൾക്കും വിരുന്നുകൾക്കും അനുയോജ്യമായ മനോഹരമായ തുറന്ന  ഇടങ്ങളും കൺവെൻഷൻ സെന്ററും ഉൾപ്പെടെയുള്ള  സൗകര്യങ്ങൾ  ഉണ്ടായിരിക്കും. ഹോട്ടലിൽ വലിയ വെൽനസ് സൗകര്യവും ഒരുക്കും. ബേക്കൽ കടൽ തീരത്ത് 3 ഏക്കറിൽ ബീച്ച് അനുഭവവും സമ്മാനിക്കും. 


ബേക്കലിലെ  സെലക്ഷൻസ് റിസോർട്ടിനായി IHCL-മായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഗോപാലൻ എന്റർപ്രൈസസ് ഡയറക്ടർ  സി. പ്രഭാകർ പറഞ്ഞു. കമ്പനി, അതിന്റെ വൈദഗ്ധ്യം ഉപയോഗിച്ച്, വളർന്നുവരുന്ന ഒരു വിനോദ കേന്ദ്രമെന്ന നിലയിൽ ബേക്കലിന്റെ സ്ഥാനം വർദ്ധിപ്പിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.


ഈ ഹോട്ടൽ കൂടി വരുന്നതോടെ കേരളത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന നാലെണ്ണം ഉൾപ്പെടെ വിവിധ ബ്രാൻഡുകളിലായി ഐഎച്ച്‌സിഎല്ലിന് 14 ഹോട്ടലുകൾ ഉണ്ടാകും.


നിലവിലെ താജ് റിസോർട്ട് ആന്റ് സ്പായിലെ  പ്രസിഡൻഷ്യൽ സ്യൂട്ടിന്റെ താരിഫ് ഒന്നര ലക്ഷത്തിൽ അധികമായിട്ടും  ഗസ്റ്റുകൾ ബേക്കലിലെത്തുന്നു എന്നത് ഡസ്റ്റിനേഷന്റെ സാദ്ധ്യതയാണ് കാണിക്കുന്നത്.


1995 ൽ തുടങ്ങിയ ബേക്കൽ ടൂറിസം പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ  ബേക്കൽ റിസോർട്ട് ഡവലപ്മെന്റ് കോർപറേഷൻ രൂപീകരിക്കുകയും  നിലവാരമുള്ള  തുടങ്ങാനായി 235 ഏക്കർ ഏറ്റെടുത്ത് 6 റിസോർട്ടുകൾ നിർമ്മിക്കാനായി ഗ്ലോബൽ ടെന്ററിലൂടെ സ്വകാര്യ സംരഭകരെ ഏൽപ്പിക്കുകയായിരുന്നു. അതിൽ താജ് , ലളിത് റിസോർട്ടുകൾ പ്രവർത്തനം തുടങ്ങിയിരുന്നു. ഉദുമ പഞ്ചായത്തിലെ  മലാംകുന്നിൽ ഗോപാൽ എന്റർപ്രൈസസിന്റെ കീഴിൽ പണി നടന്ന് വരുന്ന റിസോർട്ടാണ് ഐഎച്ച്‌സിഎൽ സെലക്ഷൻസ് എന്ന ബ്രാൻഡിൽ റിസോർട്ടായി മാറ്റുന്നത്.


നിലവിലെ താജ് റിസോർട്ടിന് കഴിഞ്ഞ വർഷം മികച്ച ഡെസ്റ്റിനേഷൻ വെഡ്ഡിoങ്ങ് വേദിക്കുളള വെഡ്ഡിംഗ് സൂത്ര എഡിറ്റേർസ് അവാർഡ് ലഭിച്ചിരുന്നു. സെലക്ഷൻസ് തുടങ്ങി കൂടുതൽ മുറികൾ ഒരുങ്ങുന്നതോടെ  വലിയ  കല്യാണങ്ങൾക്കും , കോൺഫറൻസിനും , മീറ്റിംഗുകൾക്കും കൂടി ബേക്കൽ ഡെസ്റ്റിനേഷന് ആഥിത്യമരുളനാവും.


ബേക്കലിലെ BRDC യുടെ പാതി വഴിയിലായ ചേറ്റ് കുണ്ടിലെയും ചെമ്പിരിക്കയിലേയും റിസോർട്ട് പദ്ധതികൾ കൂടി പൂർത്തീകരിപ്പിച്ച് കൂടുതൽ മുറികൾ ഒരുക്കാനുള്ള ശ്രമത്തിലാണ് ബേക്കൽ റിസോർട്ട് ഡവലപ്മെന്റ് കോപറേഷൻ .


കൂടുതൽ മുറികൾ ഒരുങ്ങുന്നതോടെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകളുടെയും മൈസ് (Meetings, incentives, conferences and exhibition ) ഹബ്ബായി മാറുന്ന ബേക്കൽ ഡെസ്റ്റിനേഷന് പെരിയയിലെ ചെറുവിമാനത്താവളം സാധ്യമാവുന്നതോടെ  ടൂറിസ്റ്റുകളെ എളുപ്പത്തിൽ റിസോർട്ടുകളിലേക്കെത്തിക്കാനാവും. ദേശീയ പാത വികസനവും കോവളം ബേക്കൽ ജലപാതയും, സെമി ഹൈ സ്പീഡ് റെയിൽ പദ്ധതിയും യാഥാർത്ഥ്യമാവുന്നതോടെ ബേക്കലിലേക്ക് കൂടുൽ ടൂറിസ്റ്റുകളുടെ  വരവ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Post a Comment

0 Comments