ഇന്ത്യയിലെ ബിജെപി അംഗങ്ങളെ രാജ്യത്ത് പ്രവേശിപ്പിക്കരുത്; കുവൈറ്റ് എംപിമാർ

ഇന്ത്യയിലെ ബിജെപി അംഗങ്ങളെ രാജ്യത്ത് പ്രവേശിപ്പിക്കരുത്; കുവൈറ്റ് എംപിമാർ

 



കുവൈറ്റ് സിറ്റി: ഇന്ത്യയിൽ നിന്നുള്ള ബിജെപി അംഗങ്ങൾക്ക് കുവൈറ്റിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്ന് കുവൈറ്റ് പാർലമെന്റ്. സാലിഹ് അൽ ദിയാബ് ഷലാഹി എംപിയുടെ നേതൃത്വത്തിലുള്ള 12 എംപിമാർ ഇക്കാര്യം ആവശ്യപ്പെട്ട് സ്‌പീക്കർ മർസൂഖ് അൽ ഘാനമിന് കത്ത് നൽകി.


ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങൾ പീഡനം നേരിടുകയാണെന്ന് ആരോപിച്ച എംപിമാർ ഇത് അവസാനിക്കുന്നത് വരെ പ്രവേശന വിലക്ക് തുടരണമെന്നും ആവശ്യപ്പെട്ടു. മുഹന്നദ് അൽ സായർ, ഒസാമ അൽ ഷാഹീൻ എന്നിവരടക്കം 12 എംപിമാരാണ് പ്രസ്‌താവനയിൽ ഒപ്പിട്ടിരിക്കുന്നത്.


ഇന്ത്യയിലാകെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എംപിമാർ കുവൈറ്റ് പാർലമെന്റിൽ പ്രസ്‌താവന ഇറക്കിയിരുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കുവൈറ്റ് ഏകീകൃത നിലപാട് സ്വീകരിക്കണമെന്നും സംയുക്‌ത പ്രസ്‌താവനയിൽ എംപിമാർ ആവശ്യപ്പെട്ടു.

Post a Comment

0 Comments