ചിത്താരി പാലത്തിനടുത്ത് മയക്ക് മരുന്ന് വേട്ട; രണ്ട് പേര്‍ പിടിയില്‍

LATEST UPDATES

6/recent/ticker-posts

ചിത്താരി പാലത്തിനടുത്ത് മയക്ക് മരുന്ന് വേട്ട; രണ്ട് പേര്‍ പിടിയില്‍

 


കാഞ്ഞങ്ങാട്: സ്‌കൂട്ടിയില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ  രണ്ട് യുവാക്കള്‍ ഹോസ്ദുര്‍ഗ് സിഐ കെ.പി ഷൈനും സംഘവും ചേര്‍ന്ന് പിടികൂടി.  തച്ചങ്ങാട് അരവത്ത്  സ്വദേശി പി വി. രോഹിത്ത് (30) ,പള്ളിക്കരയിലെ  എം വിനോദ് (30) എന്നിവരെ പിടിയിലായത്. വ്യാഴാഴ്ച രാത്രി 10.20ന്  ചിത്താരി പാലത്തിനടുത്ത് വെച്ചാണ് കെഎല്‍ 60  ക്യൂ 1023 നമ്പര്‍ സ്‌കൂട്ടിയില്‍ നാല് ഗ്രാം എംഡി എം എ യുമായി പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാകും. പരിശോധന സംഘത്തില്‍ എസ് ഐ വി.രാജന്‍ , സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ അജയന്‍, ജയേഷ്, നികേഷ് എന്നിവരുമുണ്ടായിരുന്നു.

Post a Comment

0 Comments