വൈദ്യുതി വാഹനങ്ങളെ ലക്ഷ്യമിട്ട് ചാര്‍ജ് ചെയ്യാന്‍ ജില്ലയില്‍ 25 ഇടത്ത് ചാര്‍ജിങ് സ്‌റ്റേഷന്‍ വരുന്നു

LATEST UPDATES

6/recent/ticker-posts

വൈദ്യുതി വാഹനങ്ങളെ ലക്ഷ്യമിട്ട് ചാര്‍ജ് ചെയ്യാന്‍ ജില്ലയില്‍ 25 ഇടത്ത് ചാര്‍ജിങ് സ്‌റ്റേഷന്‍ വരുന്നു




കാഞ്ഞങ്ങാട്: വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കെ.എസ്.ഇ.ബി 25 ഇലക്ട്രിക് വാഹന ചാര്‍ജിംഗ്‌സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നു. ഓരോമണ്ഡലത്തിലെയും  ഓരോ വൈദ്യുതി സെക്ഷന്‍ പരിധിക്കുകിഴില്‍ ഇതിനാവശ്യമായ സ്ഥലം കണ്ടെത്തി സര്‍ക്കാര്‍ അംഗീകരാത്തിനായി സമര്‍പ്പിച്ചു.കാഞ്ഞങ്ങാട് മണ്ഡലത്തില്‍ രാജപുരം, വെള്ളരിക്കുണ്ട്, ചോയ്യംകോട്, മഡിയന്‍,  കാഞ്ഞങ്ങാട്,എന്നിവിടങ്ങളിലാണ് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍  സംസ്ഥാനത്തുട നീളംറിക്ഷ,ഇരുചക്രവാഹനങ്ങള്‍എന്നിവ ചാര്‍ജ്‌ചെയ്യുന്നതിനുള്ള ബൃഹത്തായ ഒരു ശൃംഖലസ്ഥാപിക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബിയുടെ   ഡിസ്ട്രിബ്യൂഷന്‍ പോളുകളില്‍ ചാര്‍ജ് പോയിന്റുകള്‍ സ്ഥാപിക്കുന്നപ്രോജക്റ്റ്ണിത്.  ജില്ലയില്‍ വലിയ വാഹനങ്ങള്‍ക്കുള്ളമൂന്നു  ചാര്‍ജിംഗ്‌സ്റ്റേഷനുകളുടെനിര്‍മാണ

  പ്രവര്‍ത്തികള്‍  അവസാനഘട്ടത്തിലെത്തി.കെഎസ്ഇബിഎല്ലിനു കീഴില്‍ മാവുങ്കാല്‍ പാണത്തുര്‍ പാതയിലെ  ആനന്ദാശ്രമത്തും , ചെറുവത്തുരിലും അനര്‍ട്ടിനുകിഴില്‍ പടന്നക്കാട് കാര്‍ഷികകോളേജ് പരിസരത്തുമാണ് ഇവയുടെപ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്എല്ലാ വിധ വൈദ്യുതി കാറുകളും,ഓട്ടോറിക്ഷാ,ഇരുചക്രവാഹനങ്ങള്‍എന്നിവയുംചാര്‍ജ്‌ചെയ്യാനുള്ള സംവിധാനം ഈസ്റ്റേഷനുകളില്‍ ഉണ്ടാകും.

Post a Comment

0 Comments