ഗവര്‍ണറെ പുറത്താക്കാന്‍ നിയമസഭയ്ക്ക് അധികാരം നല്‍കണം: നിര്‍ദേശവുമായി കേരളം

LATEST UPDATES

6/recent/ticker-posts

ഗവര്‍ണറെ പുറത്താക്കാന്‍ നിയമസഭയ്ക്ക് അധികാരം നല്‍കണം: നിര്‍ദേശവുമായി കേരളം

 ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേന്ദ്രത്തോട് കേരളത്തിൻ്റെ ശുപാർശ. ഭരണഘടനാ ലംഘനം, ചാൻസലർ പദവിയിൽ വീഴ്ച, ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച ഇവയുണ്ടായാൽ ഗവർണറെ പുറത്താക്കാന്‍ നിയമസഭയ്ക്ക് അനുമതി നൽകണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിനുള്ള മറുപടിയിലാണ് സർക്കാർ ശുപാർശ. പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിൽ കേന്ദ്രം വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. നിയമ സെക്രട്ടറി നൽകിയ റിപ്പോർട്ട് കഴിഞ്ഞ മന്ത്രിസഭ യോഗം അംഗീകരിച്ചു.


ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണർമാരെ മാറ്റണമെന്ന് ജസ്റ്റിസ് എം എം പൂഞ്ചി കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഈ റിപ്പോർട്ടിൽ കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയപ്പോൾ ആണ് ഇക്കാര്യത്തിൽ അന്ന് കേരളം ഭരിച്ചിരുന്ന ഉമ്മൻ ചാണ്ടി സർക്കാർ ചാൻസലർ പദവി ഗവർണറിൽ നിന്നും മാറ്റണമെന്ന ശുപാർശയെ പിന്തുണച്ചാണ് കത്തയച്ചത്. ചാൻസലർ പദവിയിൽ നിന്നും ഗവർണറെ മാറ്റണമെന്ന കമ്മീഷൻ ശുപാർശയെ പിന്താങ്ങിയ കേരളം സർവകലാശാലകളിലെ നിയമനത്തെ ചൊല്ലി സർക്കാരിനും ഗവർണർക്കുമിടയിലെ ഉരസൽ ഒഴിവാക്കാൻ ശുപാർശ നടപ്പാക്കുന്നതാണ് നല്ലതെന്ന നിലപാടാണ് സ്വീകരിച്ചത്.

Post a Comment

0 Comments