ഓടി കൊണ്ടിരുന്ന ഓട്ടോക്ക് മുകളിൽ മരം വീണ് ഡ്രൈവറും യാത്രക്കാരിയും അൽഭുതകരമായി രക്ഷപ്പെട്ടു

ഓടി കൊണ്ടിരുന്ന ഓട്ടോക്ക് മുകളിൽ മരം വീണ് ഡ്രൈവറും യാത്രക്കാരിയും അൽഭുതകരമായി രക്ഷപ്പെട്ടു

 


നീലേശ്വരം : നീലേശ്വരം പാലക്കാട്ട് ശ്രീപുതിയ പറമ്പത്ത് ഭഗവതി ക്ഷേത്ര കാവിന്റെ വടക്ക് ഭാഗത്താണ് വൻമരം പൊട്ടിവീണത് അതുവഴി വരുകയാരുന്ന ഡ്രൈവർ പ്രസാദ് വഴുന്നോറടിയുടെയും

യാത്ര കാരി സരോജിനി (60)  എന്നിവരുടെ സംയോജിത  ഇടപെടൽ കാരണം അൽഭുതകരമായി രക്ഷപ്പെട്ടു. മരം ഓട്ടോയുടെ മുകളിലേക്ക് വിഴുന്നു എന്ന് മനസിലാക്കിയ ഡ്രൈവർ പ്രസാദ് വലത്ത് ഭാഗത്തേക്ക് റോഡിന് പുറത്തേക്ക് ഓട്ടോ വെട്ടിക്കുകയാരുന്നു. അതു കാരണം മരത്തിന്റെ ശിഖരത്തിൽ കുടുങ്ങിയ ഓട്ടോ അഗ്നി രക്ഷാ സേനയെത്തി  മരവെട്ടിമാറ്റി രക്ഷപ്പെടുത്തുകയാരിന്നു. കൂടാതെ ഇലട്രിക്ക് ലൈനിന് മുകളിൽ വീണ മരം താഴെ പതിക്കുകയും  ചെയ്ത സാഹചര്യത്തിൽ ഓട്ടോ ഡ്രൈവർ യാത്ര കാരിയെ പുറത്തിറങ്ങാൻ പാടില്ല എന്ന് മുന്നറിപ്പ് നൽകി.

Post a Comment

0 Comments