കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗതക്കുരുക്കിനും അശാസ്ത്രീയ വാഹന പാർക്കിംഗിനും പരിഹാരം കാണണമെന്ന് ഡി.വൈ.എഫ്.ഐ ബല്ല വെസ്റ്റ് മേഖലാ സമ്മേളനം

കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗതക്കുരുക്കിനും അശാസ്ത്രീയ വാഹന പാർക്കിംഗിനും പരിഹാരം കാണണമെന്ന് ഡി.വൈ.എഫ്.ഐ ബല്ല വെസ്റ്റ് മേഖലാ സമ്മേളനം

 


 കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗത കുരുക്കിനും അശാസ്ത്രീയ വാഹന പാർക്കിംഗിനും പരിഹാരം കാണണമെന്ന് ഡിവൈഎഫ്ഐ ബല്ല വെസ്റ്റ് മേഖലാ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. മേലാങ്കോട് ഔഫ് അബ്ദുറഹ്മാൻ നഗറിൽ നടന്ന സമ്മേളനം ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി അംഗം ഹരിത നാലപ്പാടം ഉദ്ഘാടനം ചെയ്തു മേഖലാ പ്രസിഡണ്ട് ജയ നാരായണൻ അധ്യക്ഷത വഹിച്ചു. മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 50 ലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. കാഞ്ഞങ്ങാട് ബ്ലോക്ക് ട്രഷറർ വി. ഗിനീഷ്, സി.പി.എം ബല്ലാ ലോക്കൽ സെക്രട്ടറി എം.സേതു,സംഘാടക സമിതി ചെയർമാൻ കെ.വി.വിശ്വനാഥൻ  എന്നിവർ സംസാരിച്ചു. കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ സാമൂഹ്യ അടുക്കളയിൽ   മികച്ച പ്രവർത്തനം കാഴ്ചവെച്ച പ്രമോദ് അതിയാമ്പൂർ,സുനിൽ കുന്നുമ്മൽ, പ്രതാപ് ലാൽ,ശരത് ഉദയം കുന്ന്,ജയൻ അതിയാമ്പൂർ,അനൂപ് അതിയാമ്പൂർ എന്നിവരെ സമ്മേളനത്തിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

Post a Comment

0 Comments