കാസര്‍ഗോഡ്: കാസര്‍ഗോഡ് ബി ജെ പി നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. ജില്ലാ ബി ജെ പി ഓഫീസ് ഉപരോധിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കുമ്പള പഞ്ചായത്തില്‍ സിപിഎം- ബി ജെപി കൂട്ടുകെട്ട് ആരോപിച്ചാണ് നേതൃത്വത്തിനെതിരെ പ്രവര്‍തകര്‍ പരസ്യമായി രംഗത്തെത്തിയത്.
വിഷയത്തില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരിട്ടെത്തി ചര്‍ച്ച നടത്തണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. കുമ്പള പഞ്ചായത്തിലെ സി പി എം കൂട്ടുകെട്ട് അവസാനിപ്പിച്ച് നേതൃത്വം മാപ്പ് പറയണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
അധികാരത്തില്‍ അപ്പം കഷ്ണം നിരസിക്കുന്ന നേതാക്കളെ തിരുത്തും എന്നാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ച നിലപാടി. കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ ജില്ലാ ആസ്ഥാനത്ത് പ്രതിഷേധിക്കുന്നത്. കുമ്പള പഞ്ചായത്തിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ബി ജെ പിയും സി പി എമ്മും ഒത്തുകളിച്ചെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളായ സുരേഷ് കുമാര്‍ ഷെട്ടി, ശ്രീകാന്ത്, മണികണ്ഠ റേ എന്നിവര്‍ സി പി എമ്മുമായി ഒത്തുകളിച്ചു. ഇവര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. പകരം ഇവര്‍ക്ക് പാര്‍ട്ടിയില്‍ ഉന്നത സ്ഥാനങ്ങള്‍ നല്‍കുകയാണ് ചെയ്തത് എന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. തങ്ങളുടെ സമരം ബി ജെ പിക്ക് എതിരല്ലെന്നും പാര്‍ട്ടിയുടെ ബലിധാനികള്‍ക്ക് വേണ്ടിയാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
വിഷയത്തില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സ ുരേന്ദ്രന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. കെ സുരേന്ദ്രന്‍ ഇന്ന് കാസര്‍കോട് ജില്ലയില്‍ സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ച സാഹചര്യത്തില്‍ കൂടിയാണ് പ്രതിഷേധം. എന്നാല്‍ കെ സുരേന്ദ്രന്‍ ഇതുവരെ കാസര്‍കോട് എത്തിയിട്ടില്ല. സുരേന്ദ്രന്‍ എത്തി വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. വിഷയം ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തെ സമീപിക്കുമെന്നും പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിരവധി കേസുകളില്‍ പ്രതിയായ ആര്‍ .എസ് .എസ് പ്രവര്‍ത്തകന്‍ ജ്യോതിഷിന്റെ ആത്മഹത്യയോടെയാണ് പാര്‍ട്ടിക്കുള്ളില്‍ കാസര്‍കോട് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ഇതിനുപിന്നാലെ ബി ജെ പി ജില്ലാ ഉപാധ്യക്ഷന്‍ പി രമേശ് കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ഇന്ന് കെ.സുരേന്ദ്രന്‍ കാസര്‍കോട് എത്തുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനിരിക്കുകയായിരുന്നു പ്രവര്‍ത്തകര്‍.
0 Comments