പണയം വയ്ക്കാൻ നൽകിയ സ്വർണം വിൽപ്പന നടത്തി; യുവതിക്കെതിരെ കേസെടുത്തു
Sunday, February 20, 2022
കാഞ്ഞങ്ങാട്: പണയം വയ്ക്കാൻ നൽകിയ സ്വർണം വിൽപ്പന നടത്തി വഞ്ചിച്ചുവെന്ന പരാതിയിൽ യുവതിക്കെതിരെ പൊലിസ് കേസെടുത്തു. മീനാപ്പീസിലെ ഫാത്തിമ (41)യ്ക്കെതിരെയാണ് ഹൊസ്ദുർഗ് പൊലിസ് കേസെടുത്തത്. കുശാൽനഗറിലെ ജമീലയാണ് പരാതിക്കാരി. 238 ഗ്രാം സ്വർണമാണ് ജമീല ഫാത്തിമയ്ക്കു പണയം വയ്ക്കാൻ നൽകിയിരുന്നത്. 2018 ജൂലൈ 24, 2019 ഫെബ്രുവരി ഏഴ് എന്നീ ദിവസങ്ങളിലായാണ് നൽകിയത്. സ്വർണം തിരിച്ചു ചോദിച്ചപ്പോഴാണ് മറിച്ചു വിൽപ്പന നടത്തിയ വിവരമറിയുന്നത്. തുടർന്നാണ് പൊലിസിൽ പരാതി നൽകിയത്.
0 Comments