എൻഡോ സൾഫാൻ ദുരിത ബാധിതനായ ഗവേഷക വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എൻഡോ സൾഫാൻ ദുരിത ബാധിതനായ ഗവേഷക വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി




കാഞ്ഞങ്ങാട്:  എൻഡോ സൾഫാൻ ദുരിത ബാധിതനായ ഗവേഷക വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ കേന്ദ്ര സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായ കല്യാേട്ടെ ബലിക്കളത്തിലെ പ്രജീഷ് കൃഷ്ണൻ (25)നെയാണ് വീട്ടുമുറിയിലെ ഫാനിൽ ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസം മുമ്പ്  നാട്ടിൽ തിരിച്ചെത്തിയ പ്രജീഷ് തിങ്കളാഴ്ച്ച വൈകിട്ട് സർവ്വകലാശാലയിലേക്ക്മടങ്ങാനിരിക്കെയാണ് സംഭവം. വീട്ടിലാരുമില്ലാത്ത സമയത്താണ് ജീവനൊടുക്കിയത്.   കൃഷ്ണന്റെയും പ്രസന്നയുടെയും മകനാണ്. സഹോദരിമാർ : പ്രജീഷ , പ്രജിന (ഇരുവരും വിദ്യാർത്ഥിനികൾ ).

Post a Comment

0 Comments