കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

 

സംസ്ഥാനത്ത്‌ വീണ്ടും ആര്‍എസ്എസ് അരുംകൊല. കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ന്യൂമാഹി പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. മൽസ്യത്തൊഴിലാളിയാണ് ഹരിദാസ്.

പുലര്‍ച്ചെ ജോലി കഴിഞ്ഞ് മടങ്ങവെയായിരുന്നു കൊലപാതകം. ബൈക്കുകളിൽ എത്തിയ സംഘമാണ് ഹരിദാസിനെ കൊലപ്പെടുത്തിയത്. ബന്ധുക്കളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. ശരീരമാസകലം ആഴത്തിലുള്ള മുറിവുകളുണ്ട്. ഹരിദാസിന്റെ ഇടതുകാൽ വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം ഇന്ന് നടക്കും.

Post a Comment

0 Comments