കാഞ്ഞങ്ങാട്: കല്ലൂരാവി ബാവ നഗരിൽ അർദ്ധരാത്രി സംഘടിപ്പിച്ച പാട്ട്പരിപാടി നിർത്തിവെക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടും വകവെക്കാതെ തുടർന്നു. അനുവാദമില്ലാതെ മൈക്ക് പ്രവർത്തിപ്പിച്ചതിന് ഓപ്പറേറ്റർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി നഗരസഭ മുപ്പത്തിയെട്ടാം വാർഡ് ബാവ നഗറിൽ മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് ഇശൽ നിലാവ് പരിപാടിക്ക് മൈക്കു ഉപയോഗിച്ചതിനാണ് കേസ്. ബല്ലാ കടപ്പുറത്തെ ഓഡിയോ പ്ലസ് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ഖാലിദിനെ തിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. നേരത്തെ പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ ഇൻസ്പെക്ടർ കെ.പി ഷൈൻ മൈക്ക് പ്രവർത്തിപ്പിക്കുന്നത് നിർത്താനാ വശ്യപ്പെട്ടെങ്കിലും ഇത് കേൾക്കാത്തതിനെ തുടർന്നാണ് കേസെടുത്തത്. രാത്രി ഉച്ചത്തിൽ പാട്ട് വെച്ചതിനും കേസ്സെടുത്തു
0 Comments