റഷ്യൻ പ്രസിഡന്‍റുമായി ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ചർച്ച നടത്തി

റഷ്യൻ പ്രസിഡന്‍റുമായി ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ചർച്ച നടത്തി

 



അബൂദബി: യുക്രെയ്ൻ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കാണണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിനോട് അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച പുടിനെ ഫോണിൽ വിളിച്ചാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം ആവശ്യപ്പെട്ടത്. ആഗോള എണ്ണവിപണിയിലെ സുസ്ഥിരത നിലനിർത്തേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു. റഷ്യ-യുക്രെയ്ൻ വിഷയത്തിൽ രാഷ്ട്രീയപരിഹാരം കാണുന്നതിന് യു.എ.ഇ തങ്ങളുടെ സകല ബന്ധങ്ങളും ഉപയോഗിച്ച് ശ്രമംനടത്തുമെന്ന് അബൂദബി കിരീടാവകാശി അറിയിച്ചതായി വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയവരുമായി അബൂദബി കിരീടാവകാശി വിഷയം സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.

Post a Comment

0 Comments