പള്ളി കമ്മിറ്റിക്ക് എതിരായ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ അടി

LATEST UPDATES

6/recent/ticker-posts

പള്ളി കമ്മിറ്റിക്ക് എതിരായ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ അടി

പള്ളി കമ്മിറ്റിക്ക് എതിരായ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തൃക്കരിപ്പൂർ കൈക്കോട്ടുകടവ് അക്രമം. അടിയേറ്റു കടിയേറ്റു കുത്തേറ്റു നിരവധി പേർക്ക് പരിക്ക്. 4 പേരെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്ത ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു. കൈക്കോട്ടുകടവിൽ  എം കെ അബ്ദുല്ലയുടെ പരാതിയിൽ നൂറു മുഹമ്മദിനെതിരെ പോലീസ് കേസെടുത്തു. എം കെ അബ്ദുള്ള പള്ളിക്കമ്മിറ്റി ക്കെതിരെ വഖഫ് ബോർഡിൽ പരാതി നൽകി യെന്നാരോപിച്ചു കൈക്കോട്ടിന്റെതള്ള കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് പരാതി. നൂർ മുഹമ്മദിനെതിരെയാണ് കേസ്. നൂർമുഹമ്മദ് .പരാതിയിൽ ഷംസുദ്ദീൻ ,അർഷാദ് എന്നിവർക്കെതിരെയും പോലീസ് കേസെടുത്തു. പള്ളി കമ്മിറ്റിക്ക് എതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഒഴിവാക്കാൻ പറഞ്ഞതിനുള്ള വിരോധത്തെ തുടർന്ന് ആക്രമിച്ചതായാണ് പരാതി. കേസിലെ രണ്ടാം പ്രതിയായ അർഷാദ് ചെവി കടിച്ചു. പരിക്കേൽപ്പിച്ചതായും മൊഴി നൽകി.  മറ്റൊരു സംഭവത്തിൽ കൈക്കോട്ടുകടവിൽ  എൻ കെ ശംസുദ്ദീൻ (35) പരാതിയിൽ നൂർമുഹമ്മദ് സ്കൈ അഷ്റഫ് ,ഷുഹൈബ് ,ബഷീർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഷംസുദ്ദീനെയും ജേഷ്ഠനെയും മുൻ വിരോധം മൂലം ചവിട്ടിയും അടിച്ചും പരിക്കേൽപ്പിച്ചതായാണ് പരാതി. പള്ളി കമ്മിറ്റിയുടെ പേരിൽ കഴിഞ്ഞദിവസം കൈക്കോട്ടുകടവ് അടി, അടിപിടി  കുത്ത് ചവിട്ട് ,മർദ്ദനം തടഞ്ഞു വെക്കൽ തുടങ്ങിയ സംഭവങ്ങളാണ് അരങ്ങേറിയത്.

Post a Comment

0 Comments