കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ തീപ്പിടുത്തം

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ തീപ്പിടുത്തം

 


കാഞ്ഞങ്ങാട് :ജില്ലാശുപത്രി കോമ്പോണ്ടിലെ ഡിഎംഒ ഓഫിസിനും പുതിയ ആര്‍ദ്രം കെട്ടിടത്തിനും സമീപത്തായി കൂട്ടിയിട്ട മാലിന്യങ്ങള്‍ക്കു തീപ്പിടിച്ചത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച വൈകുന്നേരം മുന്നരയോടെയാണ് തീ പിടിച്ചത് ജീവനക്കാരും മറ്റും ചേര്‍ന്ന് ആദ്യം തീയണക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാല്‍ കാഞ്ഞങ്ങാടു നിന്നും അഗ്‌നി രക്ഷാസേനയും സിവില്‍ ഡിഫന്‍സ് അംഗങ്ങളും ചേര്‍ന്നാണ് തി അണച്ചത്. സമീപത്ത് ജില്ലാ ജയില്‍ സ്ഥിതി ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ആശങ്കയ്ക്ക് ആക്കം കൂട്ടി.


Post a Comment

0 Comments