വിവാഹം കഴിഞ്ഞ് ഒരു വർഷം മാത്രം; യുവതി സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു

LATEST UPDATES

6/recent/ticker-posts

വിവാഹം കഴിഞ്ഞ് ഒരു വർഷം മാത്രം; യുവതി സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു

 കൊല്ലം:വീണ്ടും നാടിനെ നടുക്കി വിവാഹിതയായ യുവതിയുടെ മരണം. ചടയമംഗലത്ത് ഇരുപതുകാരിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഒരു വർഷം മുൻപ് വിവാഹിതയായ അക്കോണം സ്വദേശിനി ബിസ്മി ആണ് മരിച്ചത്.


സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ബിസ്മിയും ഭർത്താവ് ആലിഫ്ഖാനും ബിസ്മിയുടെ വീട്ടിലായിരുന്നു താമസിച്ചുവന്നിരുന്നത്. പോരേടത്ത് ഹോട്ടൽ നടത്തുകയാണ് ഭർത്താവ് ആലിഫ്ഖാൻ.

പുനലൂർ ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്തു. ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments