സൗത്ത് ചിത്താരി - കൂളിക്കാട്- സി.എച്ച്. റോഡ് നാടിന് സമർപ്പിച്ചു

LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരി - കൂളിക്കാട്- സി.എച്ച്. റോഡ് നാടിന് സമർപ്പിച്ചു

 



കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്ത് 2021-22 വർഷ കേന്ദ്ര ധനകാര്യ ഫണ്ട് ഉപയോഗിച്ച് കോൺഗ്രീറ്റ് ചെയ്ത നിർമ്മിച്ച സൗത്ത് ചിത്താരി കൂളിക്കാട് സി.എച്ച്.എം. കോയ റോഡ് നാടിന് സമർപ്പിച്ചു.15 ഓളം കുടുംബങ്ങൾ താമസിച്ചു വരുന്ന ഈ റോഡാണ് പ്രദേശവാസികളുടെ ഏക വഴി മാർഗ്ഗം  നാട്ടുകാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് പുതിയ റോഡ് നിർമ്മിച്ചു നൽകുന്നത്. വാർഡ് അംഗം  ഹാജറ സലാം ഉദ്ഘാടനം ചെയ്തു..ഇരുപത്തിയൊന്നാം വാർഡ്‌ മെമ്പർ സി. കെ.ഇർഷാദ് അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് നേതാവ് സി. എം.മജീദ് ഹാജി,മുസ്ലിം ലീഗ് ഇരുപത്തിയൊന്നാം വാർഡ്‌ പ്രസിഡണ്ട്‌ ബഷീർ മാട്ടുമ്മൽ ജനറൽ സെക്രട്ടറി അഹമ്മദ് കപ്പണക്കാൽ, യൂത്ത് ലീഗ് ശാഖ പ്രസിഡണ്ട് ബഷീർ ചിത്താരി,ജംഷീദ് കുന്നുമ്മൽ, സി.കെ. അസീസ്, ഖാലിദ് കുന്നുമ്മൽ, ശിഹാബ് കുന്നുമ്മൽ, സി.കെ. അഷറഫ്, ഹുസൈൻ മുല്ല, സി.എം. ഹാരിസ്,പി. സി.ജാബിർ, സി.കെ. ഇസ്ഹാക്ക്,ഉമർ,അബ്ബാസ് ചന്ദ്രിക,പി. വി.മൂസ, ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments