LATEST UPDATES

6/recent/ticker-posts

കാരുണ്യത്തിന് കൈത്താങ്ങേകി റിയൽ ഹൈപ്പർ മാർക്കറ്റ് വാർഷികം ആഘോഷിച്ചു

 



കാഞ്ഞങ്ങാട്: സേവന സഹായ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങ് നൽകി കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റ് പത്താം വാർഷികം ആഘോഷിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ആദിത്യൻ ഗൃഹനിർമാണ സമിതിക്ക് 25,000 രൂപയുടെ സഹായധനം കൈമാറി. പാലിയേറ്റീവ് കെയർ യൂണിറ്റിന് ഭക്ഷ്യ കിറ്റും കൈമാറി. നഗരസഭ കൗൺസിലർ മായാകുമാരി, ആദിത്യ പ്രഭ ജനറൽ കൺവീനർ എം.കെ.വിനോദ് കുമാർ, ട്രഷറർ ടി.വി.പ്രദീപ് കുമാർ, ബി.മുകുന്ദപ്രഭു, ബി.സുനിത, ചന്ദ്രൻ പെറ്റ്സ്, സലാം കേരള, റിയൽ ഹൈപ്പർ മാർക്കറ്റ് മാനേജിങ്ങ് പാർട്ണർ സി.പി.ഫൈസൽ, പിആർഒ നാരായണൻ മൂത്തൽ , മെഹറൂഫ് തുടങ്ങിയവർ സംബന്ധിച്ചു.



Post a Comment

0 Comments