സോഷ്യൽ മീഡിയ വഴി പരിചയം, 14കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; 21കാരൻ അറസ്‌റ്റിൽ

സോഷ്യൽ മീഡിയ വഴി പരിചയം, 14കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; 21കാരൻ അറസ്‌റ്റിൽ

 



മലപ്പുറം: മഞ്ചേരിയില്‍ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 14കാരിയെ പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്‌റ്റിൽ. ഹാജിയാര്‍പള്ളി മച്ചിങ്ങല്‍ മുഹമ്മദ് ഹിഷാമിനെ ആണ് കഴിഞ്ഞ ദിവസം മഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.


2021 ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവം. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട കുട്ടിയെ യുവാവ് പ്രണയം നടിച്ച് വശീകരിക്കുകയും ബൈക്കില്‍ കയറ്റി ബീച്ചിലും മറ്റും കൊണ്ടു പോവുകയും ചെയ്‌തിരുന്നു.


കുട്ടിയുമായി അടുപ്പത്തിലായ പ്രതി പിന്നീട് പ്രണയം നടിച്ച് പലയിടത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ പരാതിയെ തുടര്‍ന്ന് മഞ്ചേരി പോലീസ് ഇൻസ്‌പെക്‌ടർ സി അലവിയുടെ നിർദ്ദേശ പ്രകാരം എസ്‌ഐ ഖമറുസമാന്‍ ആണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. എസ്ഐ വിസി കൃഷ്‌ണനാണ് കേസന്വേഷിക്കുന്നത്.

Post a Comment

0 Comments