5 ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ശക്‌തമായ മഴക്ക് സാധ്യത

LATEST UPDATES

6/recent/ticker-posts

5 ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ശക്‌തമായ മഴക്ക് സാധ്യത




തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മണിക്കൂറുകളിൽ 5 ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുള്ളത്.


മഴക്കൊപ്പം തന്നെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആൻഡമാൻ കടലിലെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുന്നതിന്റെ പ്രഭാവത്തിലാണ് കേരളത്തിലും ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കിയത്‌.


അസാനി ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ മറ്റന്നാൾ മുതൽ മഴ കൂടുതൽ ശക്‌തമാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് തടസമില്ലെന്ന് അധികൃതർ അറിയിച്ചു.

Post a Comment

0 Comments