കാസർകോട് ജില്ലയിൽ നാല് ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിലടച്ചു

LATEST UPDATES

6/recent/ticker-posts

കാസർകോട് ജില്ലയിൽ നാല് ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിലടച്ചുകാസർകോട് : ജില്ലയിൽ നാല് ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിലടച്ചു. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ  കടമ്പാർ മോർത്തന ഹൗസിൽ മുഹമ്മദ്‌ അസ്‌കർ 25,  മിയാപ്പദവ് ആയിഷ മൻസിലിലെ ഇബ്രാഹിം അർഷാദ്, 26, എന്നിവരെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇതിൽ അസ്‌കർ പിടിച്ചുപറി,കൂട്ടായ്മ കവർച്ച, വധശ്രമം, മയക്കുമരുന്ന് കടത്ത്, വെടിവെയ്പ് തുടങ്ങിയ വകുപ്പുകളിൽപെട്ട പത്തിലധികം കേസുകളിൽ പ്രതിയാണ്. ഇബ്രാഹിം അർഷാദ് കുമ്പള. മഞ്ചേശ്വരം സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വധശ്രമം, വെടിവെയ്പ്പ് വകുപ്പുകളിൽ പെട്ട ഏഴു കേസുകളിൽ പ്രതിയാണ്.


കൂടാതെ കാസർകോട്. മഞ്ചേശ്വരം, കുമ്പള, വിദ്യാനഗർ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണകേസുകളിൽ പ്രതിയായ ഉപ്പള മുസ്തഫ മൻസിലിലെ റൗഫ് എന്ന മീശ റൗഫ് 41, കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ വധ ശ്രമകേസിലും ചാരായ കടത്തു കേസിലും പ്രതിയായ ആലങ്കോട് കുഡ്്ലുവിലെ  ദീപക്  എന്നയാളെയും കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്തു. ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്നാണ് നാലുപേരെയും കാപ്പ ചുമത്തി ജയിലിലടച്ചത്.

Post a Comment

0 Comments