ബുധനാഴ്‌ച, മാർച്ച് 23, 2022

 


കരിന്തളം: കൊല്ലമ്പാറ മഞ്ഞളംകാട്ടെ റിട്ട: പ്രധാനാധ്യാപകനും യുക്തിവാദി നേതാവുമായ എൻ. മുരളിധരന്റെ മൃതദേഹം കോഴിക്കോട് മലബാർ മെഡിക്കൽ കോളേജ് അധികൃതർക്ക് കൈമാറി. ബുധനാഴ രാവിലെ എട്ടരയോടെയാണ് മഞ്ഞളംകാട്ടെ ..സരോവരത്തിൽ വെച്ച് പഞ്ചായത്ത് പ്രസി ഡണ്ടിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ കുടുംബം മെഡിക്കൽ കോളെജിനു സമ്മതപത്രം കൈമാറിയത്. 

ശാസ്ത്ര സാഹിത്യ പരിഷത്ത്. പുരോഗമന കലാ സാഹിത്യ സംഘം. പരിസ്ഥിതി സമിതി. യുക്തിവാദി സംഘം . കെ.എസ്.ടി.എ. നേതാവ് എന്നി നിലകളിൽ പ്രവർത്തിച്ചു. കിനാനുർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി. യുക്തിവാദി സംസ്ഥാന ട്രഷറർ കെ. ഉണ്ണികൃഷ്ണൻ. ജില്ലാ സൂട്ടറി കെ.വി.രവീന്ദ്രൻ പ്രസിഡണ്ട് കെ.വി. വിദ്യാധരൻ. പുരോഗമന കലാ സാഹിത്യസം ഘം നേതാ വ് ഡി.വിനയചന്ദ്രൻ കെ.വി. സജീവൻ.കെ.എസ്.ടി.എ. ജില്ലാ പ്രസിഡണ്ട് ഏ. ആർ.വിജയകുമാർ. സി.പി.ഐ (എം) നേതാക്കളായ വി.കെ.രാജൻ, പാറക്കോൽ രാജൻ, കെ. ലക്ഷ്മണൻ, കയനി മോഹനൻ, എം.വി.രതീഷ്, കെ.കുമാരൻ, വി. സുധാകരൻ തുടങ്ങി നിരവധി പേർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ