കെ.എസ് ആർ ടി സി ബസ്സിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക പീഡനം സഹയാത്രികനെ ഹോസ്ദുർഗ്ഗ് പോലീസ് അറസ്റ്റ് ചെയ്തു

LATEST UPDATES

6/recent/ticker-posts

കെ.എസ് ആർ ടി സി ബസ്സിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക പീഡനം സഹയാത്രികനെ ഹോസ്ദുർഗ്ഗ് പോലീസ് അറസ്റ്റ് ചെയ്തു

  


കാഞ്ഞങ്ങാട്: കെ.എസ് ആർ ടി സി ബസ്സിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക പീഡനം 46 കാരനായ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ കണ്ടോത്ത് സ്വദേശി ടി.രാജീവനെ 46 യാന്ന് ഹൊസ്ദുർഗ് എസ് ഐ കെ.പി.സതീഷ് അറസ്റ്റ് ചെയ്തത്. പ്രതി കോൺഗ്രീറ്റ് തൊഴിലാളിയാണ്. കരിവെള്ളൂരിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെഎസ്ആആർടിസി ബസിൽ പടന്നക്കാടിനും കാഞ്ഞങ്ങാടിനുമിടയിലാണ് പീഡനം. ബസിൽ തിരക്കായതിനാൽ നിന്ന് കൊണ്ടായിരുന്നു യുവതി യാത്ര ചെയ്തിരുന്നത്.

കെ.എസ് ആർ ടി സി പടന്നക്കാട് സ്റ്റോപ്പ് വിട്ടപ്പോൾ യുവതിയുടെ തൊട്ട് പിറകിൽ നിന്ന് യാത്ര ചെയ്തിരുന്ന രാജീവൻ ലൈംഗിക ഉദ്ദേശത്തോടെ ലൈംഗിക അവയവം പിറക് വശത്ത് ഉരസി ബലപ്രയോഗം നടത്തുകയായിരുന്നു. ബസ് കാഞ്ഞങ്ങാട് സ്റ്റാൻ്റിലെത്തിയപ്പോൾ മറ്റ് യാത്രക്കാരുടെ സഹായത്തോടെ തടഞ്ഞുവെച്ച് പോലീസിനെ അറിയിക്കുകയായിരുന്നു

Post a Comment

0 Comments