സംസ്ഥാനത്തെ മുഴുവൻ കടകളും നാളെ തുറക്കും

LATEST UPDATES

6/recent/ticker-posts

സംസ്ഥാനത്തെ മുഴുവൻ കടകളും നാളെ തുറക്കും



സംസ്ഥാനത്തെ മുഴുവൻ കടകളും നാളെ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കടകൾ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവു ഹാജി പറഞ്ഞു. 


തൊഴിലാളി സമരത്തിന്റെ പേരില്‍ സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ നിര്‍ബന്ധമായി അടപ്പിച്ചപ്പോള്‍, ലുലുമാളും റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും തുറന്ന് പ്രവര്‍ത്തിച്ചു. ഇത് സംസ്ഥാനത്തെ ലക്ഷോപലക്ഷം ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ ഉന്‍മൂലനം ചെയ്ത് കേരളത്തിന്റെ വിപണി കുത്തക മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള അടവു നയത്തിന്റെ ഭാഗമാണെന്ന് വ്യാപാരി സംഘടനാ നേതാക്കള്‍ ആരോപിച്ചു.


Post a Comment

0 Comments