കുവൈറ്റില്‍ 60 വയസിന് മുകളിലുള്ള പ്രവാസികളുടെ റെസിഡന്‍സി പുതുക്കല്‍ പുനഃരാരംഭിച്ചു

LATEST UPDATES

6/recent/ticker-posts

കുവൈറ്റില്‍ 60 വയസിന് മുകളിലുള്ള പ്രവാസികളുടെ റെസിഡന്‍സി പുതുക്കല്‍ പുനഃരാരംഭിച്ചു




250 ദിനാര്‍ ഫീസും, 500 ദിനാറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തി കുവൈറ്റിലെ 60 വയസിന് മുകളിലുള്ള ബിരുദധാരികളല്ലാത്ത പ്രവാസികളുടെ റെസിഡന്‍സി പുതുക്കല്‍ പുനഃരാരംഭിച്ചു. മാന്‍പവര്‍ അതോറിറ്റി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. കുവൈറ്റിലെ ഓഹരി വിപണി ലിസ്റ്റിലുള്ള സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള 500 ദിനാറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


നേരത്തെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഇത് തടഞ്ഞിരുന്നെങ്കിലും, അപ്പീല്‍ കോടതി വിധിക്കെതിരെ മാന്‍പവര്‍ അതോറിറ്റി ഹര്‍ജി സമര്‍പ്പിക്കുകയും, തുടര്‍ന്ന് കഴിഞ്ഞ ദിവസം അനുകൂല വിധി ലഭിക്കുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് റെസിഡന്‍സി പുതുക്കല്‍ വീണ്ടും തുടങ്ങിയത്. സ്വദേശികളുടെ വിദേശികളായ ഭാര്യ/ഭര്‍ത്താവ്, പലസ്തീന്‍ സ്വദേശികള്‍ എന്നിവരെ നിബന്ധനകളില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു.

Post a Comment

0 Comments