യുഎഇയിലും സൗദിയിലും നാളെ വൃതാരംഭം

LATEST UPDATES

6/recent/ticker-posts

യുഎഇയിലും സൗദിയിലും നാളെ വൃതാരംഭം

 


മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ യുഎഇയിലും സൗദിയിലും ശനിയാഴ്ച (ഏപ്രിൽ 2) റമസാൻ ഒന്നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ജനറൽ അതോറിറ്റി ഒാഫ് ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് എൻ‍ഡോവ്മെന്റ്സ് (ഔഖാഫ്) ആണ് യുഎഇയിലെ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സുദൈറിൽ മാസപ്പിറവി കണ്ടതിനാലാണ് സൗദിയിൽ ശനിയാഴ്ച റമസാൻ ഒന്നായത്.


ഇശാ നമസ്കാരത്തിന് ശേഷം മക്ക, മദീന ഹറമുകളിലും മറ്റു പള്ളികളിലും തറാവീഹ് നമസ്കാരം നടക്കും. ഇന്ന് മഗ്‌രിബ് നമസ്കാരത്തിന് ശേഷം യുഎഇ ചന്ദ്രക്കല ദർശന കമ്മിറ്റി യോഗം ചേർന്നിരുന്നു.


അതേസമയം, ഒമാനില്‍ റമസാന്‍ വ്രതാരംഭം ഞായറാഴ്ച മുതലെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. വെള്ളിയാഴ്ച ശഅ്ബാന്‍ 29ന് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ശനിയാഴ്ച ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച റമസാന്‍ മാസം ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Post a Comment

0 Comments